x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ജ​ന​കീ​യ ബി​രി​യാ​ണി ച​ല​ഞ്ച്

വെബ് ഡെസ്ക്
Published: September 8, 2026 12:09 AM IST | Updated: September 8, 2026 12:09 AM IST

ത​യ്യി​ല്‍ മൊ​യ്തീ​ന്‍​കു​ട്ടി​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച ബി​രി​യാ​ണി ച​ല​ഞ്ച്.

വ​ല​മ്പൂ​ര്‍: മു​ള്ള്യ​കു​ര്‍​ശി വ​ല​മ്പൂ​ര്‍ വ​ലി​യ​പ​റ​മ്പി​ല്‍ ത​യ്യി​ല്‍ മൊ​യ്തീ​ന്‍​കു​ട്ടി​യു​ടെ (38) ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ച് ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ അ​പൂ​ര്‍​വ മാ​തൃ​ക​യാ​യി. 13,500-ല​ധി​കം ബി​രി​യാ​ണി പൊ​തി​ക​ള്‍ ത​യാ​റാ​ക്കി വീ​ടു​ക​ളി​ലെ​ത്തി​ച്ചാ​ണ് നാ​ടി​ന്‍റെ കൂ​ട്ടാ​യ്മ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ മൊ​യ്തീ​ന്‍​കു​ട്ടി നി​ല​വി​ല്‍ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ​യും ഒ​രു പെ​ണ്‍​കു​ഞ്ഞും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നി​ലു​ള്ള ഏ​ക പ്ര​തീ​ക്ഷ. ശ​സ്ത്ര​ക്രി​യ​യ്ക്കാ​വ​ശ്യ​മാ​യ ഡോ​ണ​റി​നെ ക​ണ്ടെ​ത്തു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

എ​ന്നാ​ല്‍ ചി​കി​ത്സ, ശ​സ്ത്ര​ക്രി​യ, തു​ട​ര്‍​പ​രി​ച​ര​ണം എ​ന്നി​വ​യ്ക്കാ​യി വ​ലി​യൊ​രു തു​ക ക​ണ്ടെ​ത്തേ​ണ്ട​ത് കു​ടും​ബ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​കി​ത്സാ സ​ഹാ​യം സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. മ​ത​വും ജാ​തി​യും രാ​ഷ്ട്രീ​യ​വും മ​റ​ന്ന് വ​ല​മ്പൂ​ര്‍ മു​ള്ള്യ​കു​ര്‍​ശി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം ഈ ​സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ഒ​രു മ​നു​ഷ്യ​ജീ​വ​ന്‍ ര​ക്ഷി​ക്ക​ണ​മെ​ന്ന മാ​നു​ഷി​ക ചി​ന്ത​യി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ കൈ​കോ​ര്‍​ത്ത​തോ​ടെ പ്ര​ദേ​ശം അ​പൂ​ര്‍​വ​മാ​യ ഐ​ക്യ​ത്തി​ന്‍റെ​യും സ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും വേ​ദി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

 

Tags : Challenge NattuVishesham DistrictNews

Recent News

Corehub Up