ശുഹൈബ്
കൊച്ചി: ഡ്രൈ ഡേയില്‍ നഗരത്തില്‍ അനധികൃത മദ്യവില്പനയ്ക്കെത്തിയ ജൂണിയര്‍ ആര്‍ട്ടിസ്റ്റിനെ പോലീസ് പിടികൂടി. ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പില്‍ ശുഹൈബി(39) നെയാണ് എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 70 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നഗരത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിന് സമീപം പിടി ഉഷ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മദ്യം വിൽക്കുന്നതിനായി പ്രതി നിൽക്കുകയായിരുന്നു. മുമ്പ് കഞ്ചാവ് കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്.
Tags : Local News Nattuvishesham Ernakulam