x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ആ​ർ സ്‌​മാ​ര​ക വാ​യ​ന​ശാ​ലാ കെ​ട്ടി​ടം ത​ക​ർ​ച്ചയി​ൽ

വെബ് ഡെസ്ക്
Published: August 29, 2026 11:29 PM IST | Updated: August 29, 2026 11:29 PM IST

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ ന​ശി​ക്കു​ന്ന ത​ല​യോ​ല​പ​റ​മ്പ് കെ​ആ​ർ​ ലൈ​ബ്ര​റി.

ത​ല​യോ​ല​പ്പ​റ​മ്പ്:​ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​ലയോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ കെ​ആ​ർ സ്‌​മാ​ര​ക വാ​യ​ന​ശാ​ലാ കെ​ട്ടി​ടം ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ. ത​ല​യോ​ല​പ്പ​റ​മ്പി​ലെ പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്താ​ണ് വാ​യ​ന​ശാ​ല.

വാ​യ​ന​ശാ​ല​യി​ൽ​ മ ൂ​ന്നു​ മു​റി​ക​ളാ​ണുള​ള​ത്. ആ​ദ്യ​ത്തെ മു​റി​യി​ൽ ദി​ന​പ​ത്ര​ങ്ങ​ളും ആ​നു​കാ​ലി​ക​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​യി​ക്കാ​ൻ ഒ​രു​ക്കിയി​രി​ക്കു​ന്നു. ര​ണ്ടും മൂ​ന്നും മു​റി​ക​ളി​ൽ എ​ണ്ണാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ ഇ​ള​കി​മാ​റി മ​ഴ​വെ​ള്ളം മു​റി​യി​ലേ​ക്ക് വീ​ഴു​ന്ന സ്ഥി​തി​യാ​ണ്. നി​ലത്ത് ​വി​രി​ച്ച ടൈ​ലു​ക​ൾ പ​ല​യി​ട​ത്തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ട് പ​ത്തു​വ​ർ​ഷം ക​ഴി​ഞ്ഞു.​

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പ​ത്തുല​ക്ഷം രൂ​പ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി നീ​ക്കി​വ​ച്ചെ​ങ്കി​ലും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​പ്പോ​ൾ കൂ​ടു​ത​ൽ തു​ക വേ​ണ്ടി​വ​ന്ന​തി​നാ​ൽ പ​ദ്ധ​തി ന​ട​ന്നി​ല്ല. ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

Tags : Nattuvishesham DistrictNews DeepikaNews Reading Room

Recent News

Corehub Up