ആബേലച്ചന്റെ കലാജീവിതവും സഭാ സംഗീതവും എന്ന പേരിൽ നടത്തുന്ന ഗാനസ്മൃതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം മാന്നാനം സെന്റ് ജോസ
മാന്നാനം: ഫാ. ആബേൽ സിഎംഐയുടെ കലാ - സാഹിത്യ ജീവിതത്തെ മുൻനിർത്തി നവംബർ 28ന് കലായനം - ആബേലച്ചന്റെ കലാജീവിതവും സഭാ സംഗീതവും എന്ന പേരിൽ ഏകദിന സെമിനാറും ഗാനസ്മൃതിയും നടത്തും.
കൈപ്പുഴ തിരുക്കുടുംബ ദേവാലയത്തിന്റെയും മാന്നാനം സെന്റ്ജോസഫ് പ്രസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.
മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിൽ നടന്ന ചടങ്ങിൽ ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ഫാ. മാത്യു കണ്ണമ്പള്ളി സിഎംഐ, പ്രോഗ്രാം കൺവീനർമാരായ ബിനു പീറ്റർ ഞെരളക്കാട്ട്, സൈബു കെ മാണി, ജോസ് ജേക്കബ്, ആല്‍ബര്‍ട്ട് എം. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
Tags :