കരുവാരകുണ്ടിലെ സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മന്ത്രി എ.പി. അനിൽകുമാറിന് നിവേദനം നൽകുന്നു.
കരുവാരകുണ്ട്: കിഴക്കേത്തല-കൽക്കുണ്ട് റോഡിന്റെ തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് കരുവാരകുണ്ടിലെ സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ റവന്യു മന്ത്രി എ.പി. അനിൽകുമാറിന് നിവേദനം നൽകി.
റോഡ് തകർച്ച മൂലം ഓട്ടോ തൊഴിലാളികൾ നേരിടുന്ന സാന്പത്തിക പ്രതിസന്ധിയും രോഗികൾ, വയോധികർ, സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ അനുഭവിക്കുന്ന യാത്രാദുരിതവും ഓട്ടോ തൊഴിലാളികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കൽക്കുണ്ട് റോഡ് നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും റോഡ് നിർമാണം തുടങ്ങുന്നതുവരെ ഗതാഗത തടസങ്ങൾ പരിഹരിക്കാൻ പഞ്ചായത്തുമായി ചേർന്ന് താൽക്കാലിക നടപടികൾ അടിയന്തരമായി സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയതായി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ പറഞ്ഞു.
Tags : Local News Nattuvishesham Kalkund Road collapse