x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലൂ​ര്‍ പു​ഴ ക​ര​ക​വി​ഞ്ഞു; നെ​ല്‍​പ്പാ​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി

വെബ് ഡെസ്ക്
Published: October 26, 2026 05:26 AM IST | Updated: October 26, 2026 05:26 AM IST

ക​ല്ലൂ​ര്‍ പു​ഴ ക​ര​ക​വി​ഞ്ഞ​പ്പോ​ള്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ശ​ക്ത​മാ​യി മ​ഴ​യി​ല്‍ ക​ല്ലൂ​ര്‍ പു​ഴ ക​ര​ക​വി​ഞ്ഞ​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നെ​ല്‍​പ്പാ​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി.

നെ​ല്‍​ച്ചെ​ടി​ക​ള്‍ ക​തി​രി​ടു​ന്ന സ​മ​യ​ത്ത് വെ​ള്ളം ക​യ​റി​യ​ത് ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. മ​ഴ തു​ട​ര്‍​ന്നാ​ല്‍ ഈ ​വ​ര്‍​ഷ​ത്തെ നെ​ല്‍​കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മോ​യെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ഭ​യം.

വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ നെ​ല്‍​ക്ക​തി​രു​ക​ള്‍ കേ​ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തു​ലാ​വ​ര്‍​ഷം ശ​ക്ത​മാ​യി തു​ട​രു​ക​യും പാ​ട​ങ്ങ​ളി​ല്‍​നി​ന്ന് വെ​ള്ളം ഇ​റ​ങ്ങാ​തി​രി​ക്കു​ക​യും ചെ​യ്താ​ല്‍ നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​ന​ത്തി​ല്‍ കു​റ​വു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യും ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ട്. പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ മാ​ത​മം​ഗ​ലം ചെ​മ്പോ​ക്കു​ണ്ട് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി എ​ത്തി​ച്ച ഹി​റ്റാ​ച്ചി​യും വെ​ള്ള​ത്തി​ലാ​യി. പാ​ലം നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഴ​യു​ടെ ഒ​ഴു​ക്ക് താ​ത്കാ​ലി​ക​മാ​യി തി​രി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യ മ​ഴ​യി​ല്‍ പു​ഴ​യി​ല്‍ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​ത്തി​വ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് നി​ര്‍​മാ​ണ​ത്തി​നാ​യി എ​ത്തി​ച്ച ഹി​റ്റാ​ച്ചി വെ​ള്ള​ത്തി​ലാ​യ​ത്.

Tags :

Recent News

Corehub Up