x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 75,000 എ​ൻ​ഡോ​സ്കോ​പ്പി​ക​ൾ ച​രി​ത്ര നേ​ട്ട​വു​മാ​യി ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ്


Published: May 8, 2026 12:46 AM IST | Updated: May 8, 2026 12:46 AM IST

75,000 എ​ൻ​ഡോ​സ്കോ​പ്പി​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സി​ലെ ഗ്യാ​സ്‌​ട്രോ എ​ന്‍ററോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രു

ക​ണ്ണൂ​ർ: ഉ​ത്ത​ര മ​ല​ബാ​റി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 75,000 എ​ൻ​ഡോ​സ്കോ​പ്പി പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​ക​ളും ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി വി​ഭാ​ഗം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

ച​ട​ങ്ങി​ൽ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ കേ​ര​ള ക്ല​സ്റ്റ​ർ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എം. സൂ​ര​ജ് കെ ​എം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ൾ ഒ​ഴി​വാ​ക്കി രോ​ഗി​ക​ൾ​ക്ക് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഡോ. ​കെ.​ജി. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ മെ​ഡി​ക്ക​ൽ സം​ഘം കൈ​വ​രി​ച്ച വ​ലി​യ മു​ന്നേ​റ്റ​മാ​ണി​തെ​ന്ന് ഡോ. ​സൂ​ര​ജ് പ​റ​ഞ്ഞു.

ദ​ഹ​ന​പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​ക​ൾ​ക്കു​മാ​യി നി​ര​വ​ധി നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സി​ലു​ള്ള​ത്. രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​ച്ച സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ൻ​ഡോ​സ്കോ​പി​ക് സ്യൂ​ച്ച​റിം​ഗ് ഡി​വൈ​സ് എ​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ കൂ​ടി ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​സ്റ്റ​ർ മിം​സ് സി​ഒ​ഒ ഡോ. ​അ​നൂ​പ് ന​മ്പ്യാ​ർ പ​റ​ഞ്ഞു. ദ​ഹ​നാ​വ​യ​വ​ങ്ങ​ളി​ലെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന മാ​ണി​ത്.

ഈ ​പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ല​ഭ്യ​മാ​കു​ന്ന​തോ​ടെ വ​ലി​യ ശ​സ്ത്ര​ക്രി​യ​ക​ൾ ഇ​ല്ലാ​തെ ത​ന്നെ ആ​മാ​ശ​യ​ത്തി​ലെ​യും കു​ട​ലി​ലെ​യും ത​ക​രാ​റു​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ‌‌ഗാ​സ്ട്രോ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​ജി. സാ​ബു പ​റ​ഞ്ഞു. ഡോ. ​സു​പ്രി​യ ര​ഞ്ജി​ത്, ഗാ​സ്ട്രോ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ പി. ​ജാ​വേ​ദ്, ആ​ർ. ക​വി​ത, വി​വേ​ക് കു​മാ​ർ, വി​ജോ​ഷ് , ജ​സീം അ​ൻ​സാ​രി, ഗ്യാ​സ്ട്രോ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ. ​ദി​ലീ​പ് കു​മാ​ർ, ഗാ​സ്ട്രോ സ​ർ​ജ​റി വി​ഭാ​ഗം ഡോ. ​ബി.​എ​ൽ. അ​മി​ത്, റ​ഹീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Kannur Aster nattuvishesham local news

Recent News

Corehub Up