x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് ഇ​ന്നു മു​ത​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: August 15, 2026 12:48 AM IST | Updated: August 15, 2026 12:48 AM IST

പുതിയ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മന്ദിരം.

 

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്നു മു​ത​ൽ പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റും. ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലാ​ണ് ഇ​നി​മു​ത​ൽ ക​മ്മീ​ഷ​ണ​റേ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്‌​ഡി ഐ​പി​എ​സ് അ​റി​യി​ച്ചു.
നി​ല​വി​ൽ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ക​മ്മീ​ഷ​ണ​റേ​റ്റും അ​നു​ബ​ന്ധ പോ​ലീ​സ് ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്നു മു​ത​ൽ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് വ​കു​പ്പി​ന്‍റെ വി​വി​ധ ഓ​ഫീ​സു​ക​ൾ ഈ ​പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കും.

 

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും ല​ഭ്യ​മാ​ക്കാ​ൻ വി​വി​ധ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഒ​റ്റ കു​ട​കീ​ഴി​ലാ​കും.

 

Tags : Nattuvishesham Districtnews Kannur City Police

Recent News

Corehub Up