ഡോ. ടി.വി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചെറുപുഴ: പാടിയോട്ടുചാൽ വിആർ സോൾജിയേഴ്സ് ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു.
കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. കാർഗിൽ യോദ്ധാവ് സി.എം. രാജേഷ് പതാക ഉയർത്തി. ഡോ. ടി.വി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. വിആർ. സോൾജിയേഴ്സ് പ്രസിഡന്റ് സനൽകുമാർ അധ്യക്ഷത വഹിച്ചു.
എം. കൃഷ്ണൻ, കെ. ശശിധരൻ, പി. തോമസ്, എം. ശശി, ഹൈമ ശശിധരൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജനകീയ ഡോക്ടർ ടി.വി. കുഞ്ഞിക്കണ്ണനെ ആദരിച്ചു.