x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത പാ​ത​യാ​യി കാ​രി​ക്കോ​ട്-​കാ​ഞ്ഞാ​ര്‍ റോ​ഡ്

വെബ് ഡെസ്ക്
Published: October 26, 2026 01:11 AM IST | Updated: October 26, 2026 01:11 AM IST

ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന കാ​രി​ക്കോ​ട്- കാ​ഞ്ഞാ​ര്‍ റോ​ഡ്.

കാ​ഞ്ഞാ​ര്‍: തേ​ക്ക​ടി- എ​റ​ണാ​കു​ളം സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ കാ​രി​ക്കോ​ട്- കാ​ഞ്ഞാ​ര്‍ റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. സം​സ്ഥാ​ന പാ​ത​യാ​ണെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് റോ​ഡി​നു ല​ഭി​ക്കേ​ണ്ട പ​രി​ഗ​ണ​ന പോ​ലും ഈ ​റോ​ഡി​നു ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കാ​രി​ക്കോ​ട്, കീ​രി​ക്കോ​ട്, തെ​ക്കും​ഭാ​ഗം, ഇ​ഞ്ചി​യാ​നി, അ​ഞ്ചി​രി, കു​ട്ട​പ്പ​ന്‍​ക​വ​ല, ത​ല​യ​നാ​ട്, പെ​രും​കൊ​ഴു​പ്പ്, ആ​ന​ക്ക​യം, കു​ട​യ​ത്തൂ​ര്‍ തു​ട​ങ്ങി​യ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് ഈ ​റോ​ഡ് നി​ര്‍​ണാ​യ​ക​മാ​ണ്. ഗ​താ​ഗ​ത​സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വ​മാ​ണ് ഇ​വി​ടു​ത്തെ വി​ക​സ​ന​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​ത്.
നി​ല​വി​ല്‍ ഗ്രാ​മ​വ​ണ്ടി, സ്വ​കാ​ര്യ ബ​സു​ക​ള്‍, സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. എ​ന്നാ​ല്‍, റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും ആ​വ​ശ്യ​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​തും യാ​ത്ര​ക്കാ​രെ വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യി​ലേ​ക്കാ​ണ് ത​ള്ളി​വി​ടു​ന്ന​ത്. ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​യോ​ട്ട​വും ചെ​റു​വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​ണ്.

ആ​റോ​ളം പാ​റ​മ​ട​ക​ളി​ല്‍​നി​ന്ന് അ​മി​ത​ഭാ​രം ക​യ​റ്റി​യ വ​ലി​യ ടി​പ്പ​ര്‍ ലോ​റി​ക​ള്‍ ഈ ​റോ​ഡി​ലൂ​ടെ നി​ര​ന്ത​രം ക​ട​ന്നു​പോ​കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ര​യ​ധി​കം ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​ന്‍ ആ​വ​ശ്യ​മാ​യ വീ​തി​യും സു​ര​ക്ഷ​യും ഇ​ല്ലാ​ത്ത റോ​ഡാ​ണി​ത്. ടി​പ്പ​റു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്ത് എ​തി​ര്‍​ദി​ശ​യി​ല്‍ വ​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി സൈ​ഡി​ലേ​ക്ക് മാ​റ്റാ​നോ ക​ട​ന്നു​പോ​കാ​നോ പോ​ലും ബു​ദ്ധി​മു​ട്ടാ​ണ്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ​യും ഇ​തോ​ടെ അ​പ​ക​ട​ത്തി​ലാ​കു​ന്നു.
രോ​ഗി​ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ന്ന ചെ​റു​വാ​ഹ​ന​ത്തി​ന് ഈ ​റോ​ഡി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഏ​റെ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന
തൊ​ടു​പു​ഴ-​മു​ട്ടം- മൂ​ല​മ​റ്റം റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന പ്ര​ധാ​ന പാ​ത​യാ​ണ് കാ​രി​ക്കോ​ട് - കാ​ഞ്ഞാ​ര്‍ റോ​ഡ്. മൂ​വാ​റ്റു​പു​ഴ, മു​ത​ല​ക്കോ​ടം ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലേ​ക്കു യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍​ക്കും ഈ ​റോ​ഡ് വി​ക​സ​ന​ത്തി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.


മ​ല​ങ്ക​ര, ആ​ന​ക്ക​യം, അ​ഞ്ചി​രി, ത​ല​യ​നാ​ട്, പെ​രും​കൊ​ഴു​പ്പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​കൃ​തി​ഭം​ഗി​യും ഗ്രാ​മീ​ണ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് മി​ക​ച്ച റോ​ഡ് സൗ​ക​ര്യം അ​നി​വാ​ര്യ​മാ​ണ്. സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കി​യാ​ല്‍ പ്രാ​ദേ​ശി​ക ടൂ​റി​സ​ത്തി​നും ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍​ക്കും ഹോം​സ്റ്റേ​ക​ള്‍​ക്കും ഭ​ക്ഷ​ണ​ശാ​ല​ക​ള്‍​ക്കും മ​റ്റ് അ​നു​ബ​ന്ധ തൊ​ഴി​ല്‍​മേ​ഖ​ല​ക​ള്‍​ക്കും വ​ള​രാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.


കാ​രി​ക്കോ​ട്- കാ​ഞ്ഞാ​ര്‍ റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്കു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

Tags :

Recent News

Corehub Up