സംഘാടക സമിതി രൂപീകരണ യോഗം ഡി. ബൈജു ഉദ്ഘാടനം ചെയ്യുന്നു.
പൊൻകുന്നം: കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ഓഗസ്റ്റ് രണ്ടിന് പൊൻകുന്നം വ്യാപാര ഭവനിൽ രാവിലെ ഒന്പതിന് സിഐടിയു ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
സമ്മേളന വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപികരിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. ബൈജു രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. സിഐടിയു വാഴൂർ ഏരിയാ ട്രഷറർ ഐ.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിഐടിയു വാഴൂർ ഏരിയ സെക്രട്ടറി ബി. ബിജു കുമാർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി നിഖിൽ കെ. രാജൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ. അഭിലാഷ്, ജില്ലാ ട്രഷറർ അനൂപ് ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ.ആർ. അജയ്, ബി. ബിജു കുമാർ, ഐ.എസ്. രാമചന്ദ്രൻ, ടി.എൻ. ഗിരീഷ് കുമാർ, സി.കെ. രാമചന്ദ്രൻ, നിഖിൽ കെ. ബാലൻ, അനൂപ് ചന്ദ്രൻ, ടി.ആർ. അഭിലാഷ് - രക്ഷാധികാരികൾ, ഡി. ബൈജു - ചെയർമാൻ, അഫിൻ സലിം - കൺവീനർ, കെ.ആർ. അനീഷ്, ഗൗതം ബാലചന്ദ്രൻ, വി.ഡി. റെജികുമാർ - വൈസ് ചെയർമാൻമാർ, ഷിനോ, സഞ്ജയ് വിഷ്ണു, കെ.കെ. സന്തോഷ് - ജോയിന്റ് കൺവീനർ, ദീപു രാജഗോപാൽ, സന്ധ്യാമോൾ, എം.പി. രാജീവ്, സി.ആർ. രോഹിത്, അഭിജിത്ത് കുമാർ - കമ്മിറ്റിയംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.