x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഴ​ക്കൂ​ട്ടം പ​ഴ​യ ക​ഴ​ക്കൂ​ട്ട​മ​ല്ല


Published: March 1, 2026 06:44 AM IST | Updated: March 1, 2026 06:44 AM IST

തി​രു​വ​ന​ന്ത​പു​രം: രാ​ജ​ൻ കേ​സി​ൽ കെ. ​ക​രു​ണാ​ക​ര​ൻ രാ​ജി​വ​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രിയാ​യ എ.​കെ. ആ​ന്‍റ​ണി നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്നി​ല്ല. അ​ന്ന് ആ​ന്‍റ​ണി​ക്കു മ​ത്സ​രി​ക്കാ​നാ​യി ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ന്‍റ​ണി സി​പി​എ​മ്മി​ലെ പി​ര​പ്പ​ൻ​കോ​ട് ശ്രീ​ധ​ര​ൻ നാ​യ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ന്ന​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം കേ​ര​ള​മാ​കെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ഇ​ന്നു ക​ഴ​ക്കൂ​ട്ടം തി​രു​വ​ന​ന്ത​പു​ര​ത്തെ വ​ള​രെ വേ​ഗം ന​ഗ​ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ്. ടെ​ക്നോ​പാ​ർ​ക്ക് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം ടെ​ക്കി​ക​ളു​ടെ ന​ഗ​രം എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തുനി​ന്നു വ​ന്ന​വ​ർ ഈ ​മ​ണ്ഡ​ല​ത്തി​ൽ താ​മ​സ​ക്കാ​രാ​യു​ണ്ട്. ത​ല​പ്പൊ​ക്ക​മു​ള്ള നേ​താ​ക്ക​ൾ ക​ഴ​ക്കൂ​ട്ട​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എം.​എം. ഹ​സ​നും എം.​വി. രാ​ഘ​വ​നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മൊ​ക്കെ ഇ​ക്കൂ​ട്ട​ത്തി​ൽ പ്പെടും. ര​ണ്ടു മു​ന്ന​ണി​ക​ളെ​യും വെ​ല്ലു​വി​ളി​ച്ച് കോ​ണ്‍​ഗ്ര​സ് റി​ബ​ലാ​യി മ​ത്സ​രി​ച്ച എം.​എ. വാ​ഹി​ദി​നെ വി​ജ​യി​പ്പി​ച്ച ച​രി​ത്ര​വും ക​ഴ​ക്കൂ​ട്ട​ത്തി​നു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ മ​റ്റു ന​ഗ​ര മ​ണ്ഡ​ല​ങ്ങ​ൾ പോ​ലെ സ​മീ​പ​കാ​ല​ത്താ​യി ബി​ജെ​പി അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച മ​ണ്ഡ​ലം കൂ​ടി​യാ​ണു ക​ഴ​ക്കൂ​ട്ടം.1980-ലും 1982 ​ലും എം.​എം. ഹ​സ​ൻ ആ​യി​രു​ന്നു ക​ഴ​ക്കൂ​ട്ട​ത്തി​ന്‍റെ എം​എ​ൽ​എ. 1987-ൽ ​ഇ​ട​തു​സ്വ​ത​ന്ത്ര ന​ബീ​സ ഉ​മ്മാ​ൾ ഇ​വി​ടെ വി​ജ​യി​ച്ചു. 1991 ൽ ​ന​ബീ​സ ഉ​മ്മാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എം.​വി. രാ​ഘ​വ​ൻ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു.

1996 ൽ ​ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും 2001 ൽ ​സ്വ​ത​ന്ത്ര​നാ​യി എം.​എ. വാ​ഹി​ദും ഇ​വി​ടെ വി​ജ​യി​ച്ചു. 2006 ൽ ​കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച വാ​ഹി​ദ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ 215 വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. 2011 ലും ​വി​ജ​യി​ച്ച് വാ​ഹി​ദ് ഹാ​ട്രി​ക തി​ക​ച്ചു. 2016 ആ​യ​പ്പോ​ഴേ​ക്കും മ​ണ്ഡ​ല​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ചി​ത്രം മാ​റി മ​റി​ഞ്ഞു.

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വി​ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാ​മ​തെ​ത്തി​യ​തു ബി​ജെ​പി​യു​ടെ വി. ​മു​ര​ളീ​ധ​ര​ൻ ആ​യി​രു​ന്നു. സി​റ്റിം​ഗ് എം​എ​ൽ​എ ആ​യി​രു​ന്ന എം.​എ. വാ​ഹി​ദ് മൂ​ന്നാ​മ​താ​യി. 2021 ൽ ​ക​ട​കം​പ​ള്ളി വീ​ണ്ടും വി​ജ​യി​ച്ചു. ഇ​ക്കു​റി​യും ര​ണ്ടാ​മ​തു വ​ന്ന​തു ബി​ജെ​പി. ശോ​ഭ സു​രേ​ന്ദ​ൻ ര​ണ്ടാ​മ​തു വ​ന്ന​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ ഡോ. ​എ​സ്.​എ​സ്. ലാ​ൽ മൂ​ന്നാ​മ​താ​യി. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ക​ഴ​ക്കൂ​ട്ട​ത്ത് ഒ​ന്നാ​മ​തെ​ത്തി.

കോ​ണ്‍​ഗ്ര​സി​ന്‍റെ ഡോ. ​ശ​ശി ത​രൂ​ർ ര​ണ്ടാ​മ​തു വ​ന്ന​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ന്‍റെ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ മൂ​ന്നാ​മ​താ​യി. രാ​ജീ​വി​നു ശ​ശി ത​രൂ​രി​നേ​ക്കാ​ൾ പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ അ​ധി​കം ല​ഭി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള 28 കോ​ർ​പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ എ​ൻ​ഡി​എ 14 ഇ​ട​ത്തും എ​ൽ​ഡി​എ​ഫ് 10 വാ​ർ​ഡി​ലും യു​ഡി​എ​ഫ് മൂ​ന്നി​ട​ത്തും യു​ഡി​എ​ഫ് വി​മ​ത​ൻ ഒ​രു സീ​റ്റി​ലും വി​ജ​യി​ച്ചു. എ​ന്നാ​ൽ വോ​ട്ടി​ന്‍റെ ക​ണ​ക്കെ​ടു​ത്താ​ൽ എ​ൽ​ഡി​എ​ഫ് ആ​ണു മു​ന്നി​ൽ. അ​വ​ർ​ക്ക് 42,601 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ എ​ൻ​ഡി​എ​യ്ക്ക് 40, 582 വോ​ട്ടും യു​ഡി​എ​ഫി​ന് 29, 855 വോ​ട്ടു​മാ​ണു ല​ഭി​ച്ച​ത്. ക​ഴ​ക്കൂ​ട്ടം ഏ​തു പ​ക്ഷ​ത്തേ​ക്കും തി​രി​യാ​മെ​ന്നു വോ​ട്ടു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ക​ട​കം​പ​ള്ളി​യും വി. ​മു​ര​ളീ​ധ​ര​നും ഉ​റ​പ്പി​ച്ചു

നി​ല​വി​ലെ എം​എ​ൽ​എ​യും മു​ൻ ദേ​വ​സ്വം മ​ന്ത്രി​യു​മാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ത​ന്നെ​യാ​കും ക​ഴ​ക്കൂ​ട്ട​ത്ത് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് സ്ഥാ​നാ​ർ​ഥി​യാ​യി സു​രേ​ന്ദ്ര​ന്‍റെ പേ​രു മാ​ത്ര​മാ​ണു സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു ന​ൽ​കി​യി​ട്ടു​ള്ള​ത്.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ളക്കേസി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ട​കം​പ​ള്ളി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​തു​വ​രെ​യും കേ​സി​ൽ പ്ര​തി​യ​ല്ല. തി​രി​ച്ചെ​ന്തെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ സി​പി​എ​മ്മി​നു ക​ട​കം​പ​ള്ളി​ക്കു പ​ക​ര​ക്കാ​ര​നെ മ​ണ്ഡ​ല​ത്തി​ൽ തേ​ടേ​ണ്ടി​വ​രൂ. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ ത​ന്നെ​യാ​കും ബി​ജെ​പി സ്ഥാ​നാ​ർ​ഥി.

2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ. മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു​ള്ള വ്യ​ക്തി​ബ​ന്ധ​വും പാ​ർ​ട്ടി അ​ടി​ത്ത​റ​യും ഇ​ക്കു​റി താ​മ​ര വി​രി​യി​ക്കാ​ൻ ഗു​ണ​ക​ര​മാ​കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണു ബി​ജെ​പി കേ​ന്ദ്ര-​സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ. ഒ​രു​പ​ക്ഷേ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കാ​ൻ പോ​കു​ന്ന മ​ണ്ഡ​ല​വും ക​ഴ​ക്കൂ​ട്ട​മാ​കും.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​രാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യും വ്യ​ക്ത​ത​യില്ല. കോ​ണ്‍​ഗ്ര​സി​നു ത​ന്നെ​യാ​ണു സീ​റ്റ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ. ​എ​സ്.​എ​സ്. ലാ​ൽ ആ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്. അ​ദ്ദേ​ഹം മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു. നേ​ര​ത്തേ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന എം.​എ. വാ​ഹി​ദ് മ​ത്സ​രി​ക്കു​മെ​ന്നു പ​റ​ഞ്ഞു കേ​ട്ടി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം താ​ൽ​പ​ര്യ​മി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യാ​ണു വി​വ​രം.

K-Rail Survey

Tags : nattu vishesham kazhakoottam

Recent News

Corehub Up