x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​ൽ ഫാ​ൻ ലീ​ഗ്; ആ​ഷ​സ് കൊ​ട്ടാ​ര​ക്ക​ര ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: August 9, 2026 10:27 PM IST | Updated: August 9, 2026 10:27 PM IST

കെ​സി​എ​ൽ ഫാ​ൻ ലീ​ഗി​ന്‍റെ കൊ​ല്ലം ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ ജേതാക്കളായ ആ​ഷ​സ് കൊ​ട്ടാ​ര​ക്ക​ര ക്ല​ബ്.

കൊ​ല്ലം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന കെ​സി​എ​ൽ ഫാ​ൻ ലീ​ഗി​ന്‍റെ കൊ​ല്ലം ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ഷ​സ് കൊ​ട്ടാ​ര​ക്ക​ര ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ 93 റാ​പ്റ്റേ​ഴ്സ് ക്ല​ബി​നെ ഒ​മ്പ​തു വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് ആ​ഷ​സ് കി​രീ​ട​മ​ണി​ഞ്ഞ​ത്. വി​ജ​യി​ക​ൾ​ക്ക് ആ​ഷ​സ് കൊ​ല്ലം സെ​യി​ലേ​ഴ്സ് സി​ഇ​ഒ ഡോ. ​എം പ്ര​ഭി​രാ​ജ് ട്രോ​ഫി സ​മ്മാ​നി​ച്ചു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത റാ​പ്റ്റേ​ഴ്സ് അ​ഞ്ച് ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 50 റ​ൺ​സെ​ടു​ത്തു. 13 പ​ന്തു​ക​ളി​ൽ 25 റ​ൺ​സെ​ടു​ത്ത സു​ജി​ത്തും പ​ത്ത് പ​ന്തു​ക​ളി​ൽ 17 റ​ൺ​സെ​ടു​ത്ത അ​ന​ന്തു​വു​മാ​ണ് റാ​പ്റ്റേ​ഴ്സി​ന് വേ​ണ്ടി തി​ള​ങ്ങി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ആ​ഷ​സ് കൊ​ട്ടാ​ര​ക്ക​ര 3.4 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. 13 പ​ന്തു​ക​ളി​ൽ 28 റ​ൺ​സെ​ടു​ത്ത രോ​ഹി​ത്തും എ​ട്ട് പ​ന്തു​ക​ളി​ൽ 16 റ​ൺ​സെ​ടു​ത്ത ശ്രീ​ക്കു​ട്ട​നു​മാ​ണ് ആ​ഷ​സി​ന് അ​നാ​യാ​സ വി​ജ​യം ഒ​രു​ക്കി​യ​ത്.

ആ​ഷ​സ് കൊ​ട്ടാ​ര​ക്ക​ര​യു​ടെ രോ​ഹി​താ​ണ് പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റ്. ആ​ഷ​സി​ന്‍റെ ത​ന്നെ ശ്രീ​ക്കു​ട്ട​ൻ മി​ക​ച്ച ബാ​റ്റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സു​ക​ൾ നേ​ടി​യ​തും ശ്രീ​ക്കു​ട്ട​നാ​ണ്. ഓ​സ്ക ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ അ​ബി​ൻ പോ​പ്പ്സാ​ണ് മി​ക​ച്ച ബൗ​ള​ർ.

കെ.​സി.​എ​ൽ ഫാ​ൻ ലീ​ഗി​ലെ അ​വ​സാ​ന ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളാ​ണ് കൊ​ല്ല​ത്ത് അ​ര​ങ്ങേ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ മ​ത്സ​ര​ങ്ങ​ൾ നേ​ര​ത്തെ പൂ​ർ​ത്തി​യാ​യി​രു​ന്നു. കെ​സി​എ​ല്ലി​ലെ ആ​റ് ടീ​മു​ക​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജി​ല്ല​ക​ളി​ലാ​യി​രു​ന്നു ഫാ​ൻ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Local News Nattuvishesham Kcl

Recent News

Corehub Up