കെസിവൈഎം സംസ്ഥാനതല പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു കർമലമാതാ മലയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം എം.ആർ. ബൈജു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. മലങ്കര കത്തോലിക്കാ സ
നെയ്യാറ്റിൻകര: കെസിവൈഎം സംസ്ഥാനതല പരിസ്ഥിതി ദിനാചരണം കർമലമാതാ മലയിൽ സംഘടിപ്പിച്ചു. മലങ്കര കത്തോലിക്കാ സഭ കൂരിയാ ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
തുടർന്നു നടന്ന പൊതുസമ്മേളനം എം.ആർ. ബൈജു എംഎൽഎ ഉദ്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് മുഖ്യപ്രഭാഷണം നടത്തി.
"യുവജനങ്ങൾ പ്രകൃതിയുടെ കാവൽക്കാർ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൻ കളപ്പുരക്കൽ ക്ലാസെടുത്തു. കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, സംസ്ഥാന സമിതി അംഗങ്ങളായ സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ജെൻസൺ ആൽബി, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ് എന്നിവർ വങ്കെടുത്തു.
കുരിശുമല തീർഥാടന കേന്ദ്രം റെക്ടർ മോൺ. വിൻസന്റ് കെ. പീറ്റർ, കെസിവൈഎം നെയ്യാറ്റിൻകര രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിബിൻരാജ്, രൂപത പ്രസിഡന്റ് സി.എസ്. അരുൺരാജ് തിരുപുറം, കെസിവൈഎം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര രൂപതാംഗവുമായ ജോജി ടെന്നിസൺ തുടങ്ങിയവർ പ്രസംഗിച്ചു.