x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീം 2026: ​കൊ​ല്ല​ത്തി​ന് അ​ഭി​മാ​ന​മാ​യി കൃ​ഷ്ണ​ദേ​വ്


Published: June 28, 2026 06:38 AM IST | Updated: June 28, 2026 06:38 AM IST

കൃ​ഷ്ണ​ദേ​വ്.

കു​ണ്ട​റ: എ​ന്‍​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​ പ​രീ​ക്ഷ​യി​ല്‍ കൊ​ല്ല​ത്തി​ന്‍റെ അ​ഭി​മാ​ന​മു​യ​ര്‍​ത്തി പി.​എ​ച്ച്. കൃ​ഷ്ണ​ദേ​വ്. കൊ​ല്ലം വ​ട​ക്കേ​വി​ള എ​സ്എ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന കൃ​ഷ്ണ​ദേ​വ് ആ​ദ്യ അ​വ​സ​ര​ത്തി​ല്‍​ ത​ന്നെ ആ​ദ്യ 50 റാ​ങ്കി​ല്‍ ഇ​ടം നേ​ടി.

കീം ​പ​രീ​ക്ഷ​യി​ല്‍ കൃ​ഷ്ണ​ദേ​വ് 600ല്‍ 566 ​മാ​ര്‍​ക്ക് നേ​ടി​യാ​ണ് 42-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​മ്പി​പ്പൊ​യ്ക തു​ണ്ടു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഹ​രി​കു​മാ​ര്‍ പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് കൃ​ഷ്ണ​ദേ​വ്.

സ​ന്ധ്യ​ക്ക് ആ​രം​ഭി​ക്കു​ന്ന പ​ഠ​നം രാ​ത്രി വൈ​കി​യും തു​ട​രും. പ​രീ​ക്ഷ ക​ഴി​ഞ്ഞ​പ്പോ​ള്‍​ത്ത​ന്നെ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു.

റാ​ങ്ക് കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഭാ​വി​യി​ല്‍ കെ​മി​ക്ക​ല്‍ അ​ല്ലെ​ങ്കി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ​ഠി​ക്ക​ണ​മെ​ന്നാ​ണ് താ​ത്പ​ര്യം- പ​രീ​ക്ഷ​യെ​ക്കു​റി​ച്ചും ഭാ​വി​ചി​ന്ത​ക​ളെ​ക്കു​റി​ച്ചും കൃ​ഷ്ണ​ദേ​വ് വാ​ചാ​ല​നാ​യി.

പി​താ​വ് സ​ഹ​ക​ര​ണ വ​കു​പ്പി​ലെ അ​ക്കൗ​ണ്ട​ന്‍റായി​രു​ന്നു. മാ​താ​വ് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. സ​ഹോ​ദ​രി ദേ​വ​ന​ന്ദ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​വ​സാ​ന​വ​ര്‍​ഷ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up