എംഡിഎംഎയുമായി എന്. ദിനീഷിനെ എക്സൈസ് കസ്റ്റഡിയിലെടുത്തപ്പോൾ.
ചേര്ത്തല: സംസ്ഥാനത്ത് എംഡിഎംഎ വില്പന സംഘത്തിലെ പ്രധാനകണ്ണികളിലൊരാള് ചേര്ത്തലയില് പിടിയില്. ചേര്ത്തല പതിനൊന്നാംമൈല് കവലയ്ക്കുകിഴക്ക് ഭജനമഠം ഐക്കരശേരി എന്. ദിനീഷാണ് എക്സൈസിന്റെ പിടിയിലായത്. 21.62 ഗ്രാം എംഡിഎംഎയും 5.16 ഗ്രാം കഞ്ചാവും 3,64,500 രൂപയും ഇയാളില് നിന്ന് പിടിച്ചെടുത്തു.
ആലപ്പുഴ എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി നര്കോട്ടിക് സ്പെഷ്യല് സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീടിന്റെ പ്രവേശനമുറിയില് നിന്നാണ് ലഹരിവസ്തുക്കള് കണ്ടെത്തിയത്. കണ്ടെടുത്ത പണം എംഡിഎംഎ വില്പനയിലൂടെ ലഭിച്ചതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു. അസുഖ ബാധിതനായ സഹോദരനൊപ്പമാണ് ഇയാള് കഴിഞ്ഞിരുന്നത്. എക്സൈസ് ഇന്സ്പെകടര് സി.പി. ദിലീപിന്റെ നേതൃത്വത്തില് അസിസ്റ്റന്റ് ഇന്സ്പക്ടര്മാരായ എം.സി. ബിനു, മുഹമ്മദ് സുധീര്, പ്രവന്റീവ് ഇന്സ്പക്ടര് ഓംകാര്നാഥ്, സിഇഒ മാരായ ഷെഫീഖ്, അരുണ് അശോക്, ജോസഫ് തോമസ്, ഗോപീകൃഷ്ണന്, ഡ്രൈവര് രാജേഷ് എന്നിവര് പരിശോധനാ സംഘത്തില് ഉണ്ടായിരുന്നു. കോടതിയില് ഹാജരാക്കിയ ഇയാളെ റിമാന്ഡ് ചെയ്തു.
Tags : Nattuvishesham Districtnews MDMA