ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ജിഎച്ച്എസ്എസ് കടുങ്ങപുരം ടീം.
പുഴക്കാട്ടിരി: മങ്കട ഉപജില്ലാ സ്കൂള്‍ ഗെയിംസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ ഖൊ-ഖൊ, കബഡി ചാമ്പ്യന്‍ഷിപ്പുകളില്‍ കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മികച്ച നേട്ടം.
ഖൊ-ഖൊയില്‍ ജൂനിയര്‍, സീനിയര്‍ ആണ്, പെണ് വിഭാഗങ്ങളിലും ആധിപത്യം പുലര്‍ത്തിയ കടുങ്ങപുരം കബഡിയിലും ഒന്നാം സ്ഥാനം സ്വന്തമാക്കി.
മക്കരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഖൊ-ഖൊ മത്സരത്തില്‍ ജൂനിയര്‍, സീനിയര്‍ ആണ്, പെണ് വിഭാഗങ്ങളിലായി കടുങ്ങപുരം ടീമുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
സീനിയര്‍ ആണ് വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കടുങ്ങപുരം ഒന്നാം സ്ഥാനവും ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പ് രണ്ടാം സ്ഥാനവും ടിഎസ്എസ് വടക്കാങ്ങര മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ ആണ് വിഭാഗത്തിലും കടുങ്ങപുരത്തിനാണ് ഒന്നാം സ്ഥാനം.
ഐകെടിഎച്ച്എസ്എസ് ചെറുകുളമ്പ്, ജിവിഎച്ച്എസ്എസ് മക്കരപറമ്പ് രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സബ് ജൂനിയര്‍ (ആണ്) വിഭാഗത്തില്‍ ജിയുപിഎസ് പാങ്ങ് , ജിഎച്ച്എസ്എസ് പാങ്ങ്, സെന്റ് മേരീസ് പരിയാപുരം യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സീനിയര്‍ (പെണ്) വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കടുങ്ങപുരം, ജിവിഎച്ച്എസ്എസ് മക്കരപറമ്പ്, ടിഎസ്എസ് വടക്കാങ്ങര യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ (പെണ്) വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കടുങ്ങപുരം, എന്‍സിടി വേരുംപുലാക്കല്‍, കെകെടിഎച്ച്എസ്എസ് ചെറുകുളമ്പ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. സബ് ജൂനിയര്‍ (പെണ്) വിഭാഗത്തില്‍ ജിയുപിഎസ് പാങ്ങ് , ജിഎച്ച്എസ്എസ് പാങ്ങ്, ജിവിഎച്ച്എസ്എസ് മക്കരപറമ്പ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കബഡി സീനിയര്‍, ജൂനിയര്‍ ആണ് വിഭാഗങ്ങളിലും കടുങ്ങപുരം കിരീടം നിലനിര്‍ത്തി. ജിഎച്ച്എസ്എസ് കടുങ്ങപുരം , ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പ്, ടിഎസ്എസ് വടക്കാങ്ങര എന്നിവ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. ജില്ലാ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെന്ന് കായികാധ്യാപകരായ മുഹമ്മദ് ഷഫീഖ്, വി. സജാത് സാഹിര്‍ എന്നിവര്‍ പറഞ്ഞു.
Tags : Double crown NattuVishasham DistrictNews