കിളിമാനൂർ ഉപജില്ല സ്കൂൾ കായികമേള വി.പ്രിയദർശനി ചെസ് കളിച്ച് ഉദ്ഘാടനം ചെയ്യുന്നു.
കല്ലമ്പലം: കിളിമാനൂർ സബ്ജില്ല കായികമേളയ്ക്ക് കെടിസിടി ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി കായികമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എ. നഹാസ് അധ്യക്ഷത വഹിച്ചു.
കിളിമാനൂർ സബ്ജില്ല ഓർഗാനൈസിംഗ് കൺവീനർ വിജയകുമാർ സ്വാഗതം ആശംസിച്ചു. എച്ച്.എസ്. പ്രിൻസിപ്പൽ എം.എൻ. മീര, സ്കൂൾ കൺവീനർ യു. അബ്ദുൽ കലാം, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എസ്. ബിജോയ്, കിളിമാനൂർ ബിആർസി പ്രതിനിധി നവാസ് എന്നിവർ പ്രസംഗിച്ചു. കായികമേളയുടെ ആദ്യദിനത്തിൽ ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചു. ചെസ് മത്സരം കെടിസിടി ഹയർ സെക്കൻഡറി സ്കൂളിലെ എടി ലാബിൽ നടന്നു.
Tags : Nattuvishesham Local News Kilimanoor Sports Festival