x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി


Published: May 8, 2026 12:47 AM IST | Updated: May 8, 2026 12:47 AM IST

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് ഫൈ​സ​ൽ വി​ള​ക്കോ​ട് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടു​ന്നു.

ഇ​രി​ട്ടി : ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ നി​ന്ന് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ബ്ലോ​ക്ക് പ​ത്തി​ലെ പു​ലി​ക്ക​രി ഷി​ജു​വി​ന്‍റെ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ നി​ന്നാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

ആ​ർ​ആ​ർ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രി​ട്ടി സെ​ക്‌‌​ഷ​ൻ താ​ൽ​ക്കാ​ലി​ക വാ​ച്ച​റും മാ​ർ​ക്ക്‌ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫൈ​സ​ൽ വി​ള​ക്കോ​ട്, മി​റാ​ജ് പേ​രാ​വൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. ശു​ചി​മു​റി​യു​ടെ ചു​മ​രി​ൽ ഇ​രി​പ്പു​റ​പ്പി​ച്ചി​രു​ന്ന പാ​മ്പി​നെ വെ​ളി​യി​ൽ എ​ത്തി​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഫൈ​സ​ൽ വി​ള​ക്കോ​ട് പി​ടി​കൂ​ടു​ന്ന 112-ാ മ​ത്തെ രാ​ജ​വെ​മ്പാ​ല​യാ​ണി​ത്.

Tags : King cobra nattuvishesham local news

Recent News

Corehub Up