റഷീദ് ആനപ്പാറയുടെ നേതൃത്വത്തില്‍ നല്കുന്ന ഓണക്കിറ്റുകളുടെ ഒന്നാംഘട്ട വിതരണം ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: സാമൂഹ്യപ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്കു നല്കുന്ന ഓണക്കിറ്റുകളുടെ ഒന്നാംഘട്ട വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. അലങ്കാര്‍ അഷറഫ് അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍ മുഖ്യപ്രഭാഷണം നടത്തി.
ശശികുമാര്‍ തുരുത്തിയില്‍, മധു വള്ളിക്കോട്, ജോര്‍ജ് വര്‍ഗീസ് തെങ്ങുംതറയില്‍, കെ.എം. രാജ, സന്തോഷ് മലയാലപ്പുഴ, കെ.കെ. നവാസ്, സിബി മോള്, ഷീജ എസ്., മുഹമ്മദ് ഷഫീഖ്, സജിത നാസര്‍, വി.എസ്. ജോര്‍ജ്, ഇന്ദിര വാഴമുട്ടം, പൊടിയമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
നാല് ഘട്ടങ്ങളിലായിട്ടാണ് റഷീദ് ആനപ്പാറയുടെ നേതൃത്വത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നത്. 11 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് നല്‍കുന്നത്. രണ്ടാം ഘട്ടം ഓണക്കിറ്റുകളുടെ വിതരണം 23നു നടക്കും.
Tags : Local News Nattuvishesham Kit distribution