x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുരുതിക്കളമായി കെ​കെ റോ​ഡ്

വെബ് ഡെസ്ക്
Published: October 26, 2026 02:05 AM IST | Updated: October 26, 2026 02:05 AM IST

കെ​​കെ റോ​​ഡി​​ൽ പാ​​ന്പാ​​ടി​​ക്കു സ​​മീ​​പം ചെ​​ന്നം​​പ​​ള്ളി​​യി​​ലെ അ​​പ​​ക​​ട വ​​ള​​വ്.

പാ​മ്പാ​ടി: പേ​ര് ദേ​ശീ​യ​പാ​ത 183. പ​ക്ഷേ, പ​ഴ​യ ഈ ​കെ​കെ റോ​ഡി​ന് രൂ​പ​മാ​റ്റ​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. വീ​തി കു​റ​ഞ്ഞ് അ​പ​ക​ടം പ​തി​വാ​യ വ​ള​വു​ക​ളാ​ണ് പാ​ത​യി​ലേ​റെ​യും. പാ​മ്പാ​ടി മു​ത​ൽ 14-ാം മൈ​ൽ വ​രെ​യു​ള്ള ആ​റു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ പ​ത്തോ​ളം വ​ള​വു​ക​ളാ​ണു​ള്ള​ത്.

കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​യാ​ൽ ഏ​ഴാം മൈ​ൽ മു​ത​ൽ മ​ണ​ർ​കാ​ടു​വ​രെ വാ​ഹ​ന​ങ്ങ​ൾ മു ​ഖാ​മു​ഖം എ​ത്തി​യാ​ൽ മാ​ത്രം കാ​ണു​ന്ന വ​ള​വു​ക​ളും നി​ര​വ​ധി​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ലൊ​ക്കെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടും വ​ള​വു​ക​ൾ നി​വ​ർ​ത്താ​ൻ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. പാ​മ്പാ​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് മു​ൻ​പി​ലെ കൊ​ടും​വ​ള​വ് നി​വ​ർ​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന അ​ധി​കൃ​ത​രു​ടെ വാ​ക്കു​ക​ളെ​ല്ലാം ജ​ല​രേ​ഖ​യാ​യി മാ​റി.

അ​പ​ക​ട​ങ്ങ​ൾ പ​തി​വാകുന്നു

കെ​കെ റോ​ഡി​ലെ വ​ള​വു​ക​ളി​ലെ​ല്ലാം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. മ​ണ​ർ​കാ​ട് ഇ​ല്ലി​വ​ള​വ്, ചേ​ന്ന​മ്പ​ള്ളി, ആ​ലം​പ​ള്ളി, പു​ളി​ക്ക​ൽ ക​വ​ല തു​ട​ങ്ങി​യ പ്ര​ധാ​ന വ​ള​വു​ക​ളെ​ങ്കി​ലും വീ​തി​കൂ​ട്ടി നി​വ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. എ​ന്നാ​ൽ അ​ധി​കൃ​ത​ർ ഇ​തു ചെ​വി​ക്കൊ​ണ്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം 13-ാം മൈ​ലി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ പെ​ട്ട ര​ണ്ട് യു​വ​തി​ക​ൾ മ​രി​ക്കു​ക​യു​ണ്ടാ​യി.
ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​മാ​യാ​ൽ ഈ ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​വും. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന​വ​ർ​ക്കും ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്കും വ​ഴി​യു​ടെ വ​ള​വു​ക​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല.


ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. ഇ​നി​യൊ​രു ജീ​വ​ൻ പൊ​ലി​യു​ന്ന​തി​നു മു​ന്പ് അ​പ​ക​ട​വ​ള​വു​ക​ൾ നി​വ​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up