ജലനിരപ്പ് താഴ്ന്ന തെന്മല അണക്കെട്ട്.
തെന്മല : തുലാവര്‍ഷം ചതിച്ചതോടെ കല്ലടയിലെ ജലനിരപ്പ് താഴ്ന്നു. 115.82 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ കഴിഞ്ഞ ദിവസം 108 മീറ്ററിലേക്ക് ജലനിരപ്പ് താഴ്ന്നു. തുലാമഴ കാര്യമായി പെയ്തില്ലെങ്കില്‍ വേനല്‍ക്കാല ജലസേചനം പ്രതിസന്ധിയിലാകും. മാത്രമല്ല മൂന്നു ജില്ലകളിലെ കാര്‍ഷികാവശ്യത്തിനുള്ള വെള്ളം നല്കാന് കഴിയാതെ വരും. വേനല്‍ക്കാലത്ത് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് കൃഷിക്കും കുടിവെള്ളത്തിനുമായി വലതുകര, ഇടതുകര കനാലുകള്‍ തുറന്ന് വെള്ളം നല്‍കുകയാണ് പതിവ്. മഴ കുറവായതിനാല്‍ ഈ സീസണില്‍ ഒരിക്കല്‍പോലും അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നില്ല.
പോഷകനദികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ ആറുകളില്നിന്ന് കൂടുതല്‍ വെള്ളം ഒഴുകിയെത്താത്തതിനെ തുടര്‍ന്ന് അണക്കെട്ട് നിറയാത്തതാണ് കാരണം. ജലനിരപ്പ് താഴ്ന്നതോടെ അണക്കെട്ടില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം പീക്ക് ടൈമില്‍ (വൈകുന്നേരം ആറുമുതല്‍ രാത്രി ഒന്പതുവരെ) മാത്രമാക്കി. വൈദ്യുതി ഉത്പാദനം കുറച്ചതോടെ കല്ലടയാറ്റിലേക്ക് കൂടുതല്‍ വെള്ളമൊഴുകിയെത്താനുള്ള സാധ്യത കുറഞ്ഞു. ഇടതുകര കനാലില്‍ അറ്റകുറ്റപ്പണി തുടങ്ങാനിരിക്കുന്നതിനാല്‍ ലുക്ക്ഔട്ട് തടയണയില്‍ വെള്ളം സംഭരിച്ചുനിര്ത്തുന്നില്ല.
വറ്റിവരണ്ട് കല്ലടയാര്കല്ലടയാര് പൂര്‍ണമായും വറ്റിവരണ്ടനിലയിലാണ്. പാറക്കടവ്, ലുക്ക്ഔട്ട് ഭാഗങ്ങള്‍ പാറക്കൂട്ടങ്ങള്‍ മാത്രമായിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പള്ളംവെട്ടി എര്‍ത്ത് ഡാമില്‍ ഉള്‍പ്പെടെ മൊട്ടക്കുന്നുകള്‍ തെളിഞ്ഞനിലയിലാണ്.കഴിഞ്ഞ വര്‍ഷം ഇതേസമയം 110 മീറ്ററിനു മുകളിലായിരുന്നു ജലനിരപ്പ്. 2024 നവംബറില്‍ 113.08 മീറ്ററായിരുന്നു. 2022ല്‍ 112.05 മീറ്ററും 2021ല്‍ 114.82 മീറ്ററും.
Tags : Rain has subsided; Kallada Dam NattuVishesham DistrictNews