x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി ആ​ന​ക്കൂ​ട് വി​വാ​ദ​ച്ചു​ഴി​യി​ൽ

വെബ്ഡെസ്ക്
Published: August 11, 2026 12:00 AM IST | Updated: August 11, 2026 12:00 AM IST

കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ൽ ത​ള​ച്ചി​ട്ടി​രി​ക്കു​ന്ന ആ​ന.

കോ​ന്നി: പ്രൗ​ഢ​മാ​യ പാ​ര​മ്പ​ര്യ​വും ച​രി​ത്ര​വു​മു​ള്ള കോ​ന്നി ആ​ന​ത്താ​വ​ളം ക​ടു​ത്ത അ​നാ​സ്ഥ​യു​ടെ​യും അ​ഴി​മ​തി​യു​ടെ​യും കേ​ന്ദ്ര​മാ​യി മാ​റു​ന്നു​വെ​ന്ന് വ്യാ​പ​ക പ​രാ​തി. കാ​ട്ടാ​ന​ക​ളെ മെ​രു​ക്കു​ന്ന​തി​ലും പ​രി​പാ​ലി​ക്കു​ന്ന​തി​ലും പേ​രു​കേ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം, വ​നം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ദി​നം നാ​ശ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​ണ്.

ആ​ന​പ​രി​പാ​ല​ന​ത്തി​ലെ വീ​ഴ്ച​ക​ളും ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വ​വും ആ​ന​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളാ​ണ് ആ​ന​ത്താ​വ​ള​ത്തി​ൽ സം​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ല​ഭി​ച്ച പാ​പ്പാ​ൻ​മാ​രു​ടെ കു​റ​വും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​രി​ച​രി​ക്കാ​ൻ വി​ദ​ഗ്ധ​രാ​യ വ​നം​വ​കു​പ്പ് മൃ​ഗ​ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

അ​ടു​ത്ത​യി​ടെ ഒ​രു ആ​ന​ക്കു​ട്ടി ച​രി​ഞ്ഞ​തും പാ​പ്പാ​ൻ മ​ര​ണ​പ്പെ​ട്ട​തും പ്ര​ദേ​ശ​ത്തെ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ​യും പ​രി​ച​ര​ണ​ത്തി​ന്റെ​യും ദാ​രു​ണ​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വ​ലി​യ കാ​ഴ്ച​ക​ളോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ഒ​രു​ക്കാ​തെ​യാ​ണ് ടി​ക്ക​റ്റ് ഇ​ന​ത്തി​ൽ വ​ലി​യ തു​ക ഈ​ടാ​ക്കു​ന്ന​ത്. കൂ​ടാ​തെ, വ​നം​വ​കു​പ്പി​ന്റെ ഇ​ക്കോ ഷോ​പ്പു​ക​ൾ വ​ഴി ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത തേ​നും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും വി​ൽ​ക്കു​ന്ന​താ​യും സ​ഞ്ചാ​രി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.

സ്ഥി​രം ഡ്യൂ​ട്ടി​യും അ​നാ​വ​ശ്യ നി​യ​മ​ന​ങ്ങ​ളും

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ സ്ഥ​ലം​മാ​റ്റാ​തെ, ചി​ല​രെ മാ​ത്രം സ്ഥി​ര​മാ​യി ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന​ത് അ​ഴി​മ​തി​ക്കും വ​ഴി​വി​ട്ട ഇ​ട​പാ​ടു​ക​ൾ​ക്കും ക​ള​മൊ​രു​ക്കു​ന്നു​ണ്ട്. കാ​ര്യ​മാ​യ കാ​ഴ്ച​ക​ളോ ജോ​ലി​ക​ളോ ഇ​ല്ലാ​ത്ത ഈ ​കേ​ന്ദ്ര​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി ജീ​വ​ന​ക്കാ​രെ തി​രു​കി​ക്ക​യ​റ്റി സ​ർ​ക്കാ​ർ ധ​നം പാ​ഴാ​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ സ്വ​ന്തം താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തോ​ടെ കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ന്‍റെ ത​ക​ർ​ച്ച പൂ​ർ​ണ​മാ​കു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ൾ കാ​ര​ണം പ്ര​ദേ​ശ​ത്തെ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ൾ​ക്ക് പോ​രാ​യ്മ​ക​ൾ​ക്കെ​തി​രേ കൃ​ത്യ​മാ​യി ഇ​ട​പെ​ടാ​നോ പ്ര​തി​ക​രി​ക്കാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കോ​ന്നി ആ​ന​ത്താ​വ​ള​ത്തെ പൂ​ർ​ണ ത​ക​ർ​ച്ച​യി​ൽ നി​ന്നു ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും, സു​ര​ക്ഷ​യും മി​ക​ച്ച പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ​യും സ​ഞ്ചാ​രി​ക​ളു​ടെ​യും ആ​വ​ശ്യം. അ​ടു​ത്തി​ടെ ഒ​രു ആ​ന​ക്കു​ട്ടി കൂ​ടി ച​രി​ഞ്ഞ​തോ​ടെ, കേ​ന്ദ്ര​ത്തി​ലെ ആ​ന​പ​രി​പാ​ല​ന​വും സു​ര​ക്ഷ​യും ശ​രി​യാ​യ രീ​തി​യി​ൽ അ​ല്ല എ​ന്നും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഭീ​തി​ജ​ന​ക​മാ​യ ഹെ​ർ​പ്പ​സ് വൈ​റ​സ് ബാ​ധ​യാ​ണ് ആ​ന​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​മെ​ങ്കി​ലും ആ​ന​ത്താ​വ​ള​ത്തി​ലെ ദ​യ​നീ​യ​മാ​യ ശു​ചി​ത്വ​മി​ല്ലാ​യ്മ​യും പ​രി​ച​ര​ണ​ത്തി​ലെ വീ​ഴ്ച​യു​മാ​ണ് രോ​ഗം പ​ട​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ച്ചു

സ​ർ​ക്കാ​ർ പ​ണം വി​നി​യോ​ഗി​ച്ച് അ​നാ​വ​ശ്യ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചു കൊ​ള്ള​യ​ടി​ക്കു​ന്ന കേ​ന്ദ്ര​മാ​യി കോ​ന്നി ആ​ന​ക്കൂ​ട് മാ​റി​ക്ക​ഴി​ഞ്ഞു.ആ​ന​പ്പി​ണ്ട​ത്തി​ൽ നി​ന്ന് പേ​പ്പ​ർ നി​ർ​മി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് കെ​ട്ടി​ട​വും യ​ന്ത്ര സാ​മ​ഗ്രി​ക​ളും വാ​ങ്ങി സ്ഥാ​പി​ച്ച പ​ദ്ധ​തി നി​ല​ച്ചി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. നി​ല​വി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ യ​ന്ത്ര​ങ്ങ​ൾ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്.സാം​സ്കാ​രി​ക വ​കു​പ്പി​നാ​യി മ്യൂ​സി​യം നി​ർ​മി​ക്കാ​നെ​ന്ന പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ പൊ​ടി​ച്ച​ത​ല്ലാ​തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു പ്ര​യോ​ജ​ന​വും ല​ഭി​ച്ചി​ട്ടി​ല്ല.

വ​ന​വി​ഭ​വ ഉ​ത്പാ​ദ​ന, വി​പ​ണ​ന കേ​ന്ദ്ര​വ‌ും അ​വ​ഗ​ണ​ന​യി​ലാ​ണ്. വ​ന​വി​ഭ​വ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നും വി​ല്പ​ന​യ്ക്കു​മാ​യി കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ ഇ​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്.സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്ന കോ​ന്നി​യി​ൽ നി​ന്നു​ള്ള ഗ​വി സ​ഫാ​രി യാ​ത്ര​യും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. കൃ​ത്യ​മാ​യ പ്ലാ​നിം​ഗോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ താ​ല്പ​ര്യ​മോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​സ​ർ​വീ​സ് നി​ല​ച്ച​മ​ട്ടാ​ണ്. ഇ​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ​ക്കും വ​ൻ തി​രി​ച്ച​ടി​യാ​യി.

കോ​ടി​ക​ളു​ടെ​സ​ർ​ക്കാ​ർ ഫ​ണ്ട് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ ത​ട്ടി​യെ​ടു​ക്കു​ക​യും മൃ​ഗ​ങ്ങ​ളെ രോ​ഗ​ത്തി​നും മ​ര​ണ​ത്തി​നും വി​ട്ടു​ന​ൽ​കു​ക​യും ചെ​യ്യു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​റു​കാ​ർ​ക്കു​മെ​തി​രേ സ​മ​ഗ്ര​മാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ക​യാ​ണ്.

ആ​ന​യെ ഒ​രേ ഇ​ട​ത്തി​ൽ ത​ള​ച്ചി​ട്ട് ഒ​രു​ മാ​സം

ആ​ന​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് വ്യാ​യാ​മോ ച​ല​ന​സ്വാ​ത​ന്ത്ര്യ​മോ ന​ൽ​കാ​തെ, ദി​വ​സ​ങ്ങ​ളോ​ളം ഒ​രേ സ്ഥ​ല​ത്ത് ത​ന്നെ മു​ന്പി​ൽ കാ​ലു​ക​ൾ ക​ട്ടി​കൂ​ടി​യ ച​ങ്ങ​ല​ക​ളി​ൽ ബ​ന്ധി​ച്ച് നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ൽ ന​ട​ക്കാ​നോ വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങാ​നോ അ​നു​വ​ദി​ക്കാ​തെ ആ​ന​ക​ളെ ല​യം പോ​ലെ ഒ​രി​ട​ത്ത് ത​ന്നെ നി​ർ​ത്തി​യി​ടു​ന്ന​ത് അ​വ​യി​ൽ ക​ടു​ത്ത മാ​നസി​ക, ശാ​രീ​രി​ക സ​മ്മ​ർ​ദ്ദ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് മൃ​ഗ​സ്നേ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Elephant Camp

Recent News

Corehub Up