x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക്ഷ​യ​രോ​ഗ മു​ക്ത പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി


Published: June 28, 2026 06:05 AM IST | Updated: June 28, 2026 06:05 AM IST

ടി​ബി മു​ക്ത് ഭാ​ര​ത് - ക്ഷ​യ​രോ​ഗ മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പു​ര​സ്കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന​നി​ൽ നി​ന്ന് കൂ​രാ​ച്ചു​ണ്ട് സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​

കൂ​രാ​ച്ചു​ണ്ട്: ക്ഷ​യ​രോ​ഗ നി​വാ​ര​ണം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന ടി​ബി മു​ക്ത് ഭാ​ര​ത് - ക്ഷ​യ​രോ​ഗ മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന 2025- ലെ ​ക്ഷ​യ​രോ​ഗ മു​ക്ത പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​രം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു.
ക്ഷ​യ​രോ​ഗ ബാ​ധി​ത​രെ യ​ഥാ​സ​മ​യം ക​ണ്ടെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​നെ ഇ​തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.

ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ ഫ​ല​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. കോ​ഴി​ക്കോ​ട് വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന​നി​ൽ നി​ന്ന് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡാ​ർ​ളി ഏ​ബ്ര​ഹാം പു​ല്ലം​കു​ന്നേ​ൽ, സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​സ്‌​ലം ഫാ​റൂ​ഖ്‌, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എ.​സി. അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up