x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ട് ഗ്യാ​സ് ക്രി​മറ്റോ​റി​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു


Published: July 20, 2026 06:51 AM IST | Updated: July 20, 2026 06:51 AM IST

കൂ​രാ​ച്ചു​ണ്ട്: പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​യ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഗ്യാ​സ് ക്രി​മറ്റോ​റി​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ, എ​ഗ്രി​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ട്ട​ച്ചി​റ പൊ​ന്നു​ണ്ട​മ​ല​യി​ലു​ള്ള പ​ഞ്ചാ​യ​ത്ത് വ​ക ഭൂ​മി​യി​ലെ 25 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഗ്യാ​സ് ക്രി​മ​റ്റോ​റി​യം നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പാ​റ പൊ​ട്ടി​ച്ചു നീ​ക്കു​ന്ന​തി​നാ​യു​ള്ള സ​ർ​വേ ന​ട​ത്തി​യി​രു​ന്നു.

ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ​യാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇം​പാ​ക്ട് കേ​ര​ള​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും നി​ർ​മാ​ണ പ്ര​വൃ​ത്തി. പൊ​തു​ശ്മ​ശാ​ന നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​വെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​തു​ശ്മ​ശാ​നം സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ ശ്മ​ശാ​ന​ഭൂ​മി സ​ന്ദ​ർ​ശി​ച്ചു.

നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ വി​ശ്വാ​സ​മു​ണ്ടെ​ന്നും സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, ഷി​ബു ജോ​ർ​ജ് ക​ട്ട​യ്ക്ക​ൽ, പി.​കെ. ഗോ​പാ​ല​ൻ, ബൈ​ജു ക​ല്ലാ​നോ​ട്, സ​തീ​ഷ് പു​തു​ക്കു​ടി​മീ​ത്ത​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Koorachundu Gas Crematorium

Recent News

Corehub Up