x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ടാ​ങ്ങ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം പ​ത്തി​ന്


Published: February 4, 2026 05:14 AM IST | Updated: February 4, 2026 05:14 AM IST

കോ​ട്ടാ​ങ്ങ​ൽ: കോ​ട്ടാ​ങ്ങ​ൽ ഗ​വ​ൺ​മെ​ന്‍റ് എ​ൽ പി ​സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 10നു ​രാ​വി​ലെ 11 ന് ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്.പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ർ കോ​ട്ട​ങ്ങ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗം സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​എം. ഇ​സ്മ​യി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​മ, ഷാ​ന​വാ​സ്‌, സു​ജി​ത്, തൗ​ഫീ​ഖ്, മ​ഞ്ജു​ഷ, വി.​ടി. ചാ​ക്കോ, റെ​യ്ച്ച​ല​മ്മ, നൗ​ഫി അ​നീ​ഷ് ഹ​നീ​ഫ, സോ​മ​ൻ​സാ​ർ, ഹെ​ഡ്മി​സ​സ് മി​നി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ചെ​യ​ർ​പേ​ഴ്സ​ണും, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ർ വൈ​സ് ചെ​യ​ർ​മാ​നും ഇ. ​കെ. അ​ജി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി 23 അം​ഗം ക​മ്മി​റ്റി പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ചു.

Tags : nattu vishesham Kottangal LP School

Recent News

Corehub Up