x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര ടി​പ്പ​ര്‍ അ​പ​ക​ടം : മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി


Published: July 4, 2026 06:51 AM IST | Updated: July 4, 2026 06:51 AM IST

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ടി​പ്പ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഹ​രി​ലാ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി ധ​ന​സ​ഹാ​യം കൈ​മാ​റുന്നു.

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ലെ ടി​പ്പ​ര്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കു​ള്ള സ​ര്‍​ക്കാ​ർ ധ​ന​സ​ഹാ​യം കൈ​മാ​റി. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, ജി​ല്ലാ ക​ളക്‌ടർ ആ​നി ജൂ​ലാ തോ​മ​സ് എ​ന്നി​വ​ര്‍ മ​രി​ച്ച​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍​ നി​ന്നുള്ള അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കി​യ​ത്.

അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​നും നെ​ടു​വ​ത്തൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ അ​ജ​യ​കു​മാ​ര്‍ (45), ക​ട​ലാ​വി​ള കാ​ര്‍​മ​ല്‍ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ പാ​ര്‍​ഥി​പ് (15), ഒ​ടു​വ​ട്ടൂ​ര്‍ സ്വ​ദേ​ശി ഹ​രി​ലാ​ല്‍ (54) എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് സ​മാ​ശ്വാ​സ ധ​ന​സ​ഹാ​യം ല​ഭി​ച്ച​ത്.

വി​ദ്യാ​ര്‍​ഥി​ക​ളെ സ​ന്ദ​ര്‍​ശി​ച്ച് കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ എം​എ​ല്‍​എ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം ടി​പ്പ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തു​ട​ര്‍​ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ സ​മാ​ശ്വ​സി​പ്പി​ച്ച് കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ എം​എ​ല്‍​എ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളജ് എം​ഐ​സി​യു​വി​ല്‍ ചി​കി​ത്സ തു​ട​രു​ന്ന അ​ന്നൂ​ര്‍ സ​ന്തോ​ഷ് ഭ​വ​നി​ല്‍ സ​ന്തോ​ഷി​ന്‍റെ മ​ക​ന്‍ കൗ​ശ​ലി​നെ നേ​രി​ല്‍ ക​ണ്ടു. ചി​കി​ത്സാ പു​രോ​ഗ​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു. കൗ​ശ​ലി​നെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രോ​ടും ചി​കി​ത്സാ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു.

അ​ന്നൂ​ര്‍ ദീ​പാ​ല​യ​ത്തി​ല്‍ ബോ​ബ​ന്‍റെ മ​ക​ന്‍ ഋ​ഷ​ഭി​നെ വീ​ട്ടി​ലാ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ക​ച്ച തു​ട​ര്‍​ചി​കി​ത്സ എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ഉ​റ​പ്പാ​ക്കി​യി​രു​ന്നു. അ​പ​ക​ടം സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ചു. ഇ​തി​ലൂ​ടെ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​ന്ന​തി​നു​ള്ള ഉ​റ​പ്പ് ല​ഭ്യ​മാ​ക്കി. ചി​കി​ത്സാ ചെ​ല​വു​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​ര്‍, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് എ​ന്നി​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

കു​ട്ടി​ക​ളു​ടെ തു​ട​ര്‍​ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു കു​റ​വും വ​രാ​തി​രി​ക്കാ​ന്‍ എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് കു​ടു​ബാം​ഗ​ങ്ങ​ളെ എം​എ​ല്‍​എ നേ​രി​ട്ട് അ​റി​യി​ച്ചു. കു​ട്ടി​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വ​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up