കോവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് ദേവാലയം ദീപ പ്രഭയില്‍.
ചവറ : കോവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തിലെ കൊണ്ഫ്രിയ തിരുനാള്‍ 27ന് സമാപിക്കും. ഇന്ന് വൈകുന്നേരത്തെ തിരുകര്‍മങ്ങള്‍ക്ക് ശേഷം ഭക്തിനിര്‍ഭരമായ കായല്‍ പ്രദക്ഷിണം നടക്കും. നാളെ ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. വൈകുന്നേരത്തെ തിരുകര്‍മങ്ങള്‍ക്ക് ശേഷം ദേവാലയത്തില്‍ നിന്ന് ആരംഭിച്ച് ശങ്കരമംഗലം വഴി തിരികെ ദേവാലയത്തിലെത്തുന്ന പരിശുദ്ധ ഉപഹാര മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും.
തിരുനാള്‍ ദിനമായ 27ന് രാവിലെ ആറിന് ദിവ്യബലിയും 9.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയും നടക്കും. ഫാ.ഡോ. സെല്‍വി ആന്റണി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യന്‍ തൊബിയാസ് വചനപ്രഘോഷണം നടത്തും.
ഫാ. ജോണ്‍ ജെറി ഐസക് സഹകാര്‍മികനാകും. വൈകുന്നേരം നാലിന് നടക്കുന്ന കൃതജ്ഞതാബലിക്ക് ഫാ.അല്‍ഫോണ്‍സ്, ഫാ. ടെറി തങ്കച്ചന് എന്നിവര്‍ നേതൃത്വം നല്‍കും.
Tags :