ചികിത്സാ സഹായനിധിയിലേക്കുള്ള തുക ശാന്തി ഹോസ്പിറ്റൽ ജീവനക്കാർ ചികിത്സാ സഹായ സമിതി ചെയർപേഴ്സൺ സൗദയ്ക്ക് കൈമാറുന്നു.
തിരുവമ്പാടി : എസ്എംഎ. ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ശാന്തി ഹോസ്പിറ്റലിലെ ജീവനക്കാർ സമാഹരിച്ച 3,39,355 രൂപ ചികിത്സാ സഹായനിധിയിലേക്ക് കൈമാറി.ജീവനക്കാരുടെ കൂട്ടായ്മയ്ക്കു പുറമെ ശാന്തി സിനർജി വളണ്ടിയര്‍മാര്‍ സംഘടിപ്പിച്ച 'ഒരു പെട്ടി മുന്തിരി ചലഞ്ചി'ലൂടെയും തുക സമാഹരിച്ചു.
ചികിത്സാ സഹായ സമിതി ചെയർപേഴ്സണും ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമായ സൗദ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ഹനീഫ, ശാന്തി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.കെ. മുഹമ്മദ്, ജനറൽ മാനേജർ എം.കെ. മുബാറക്, ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൽ ഗഫൂർ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫവാസ്, ശാന്തി സിനർജി പ്രസിഡന്റ് ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
Tags : shanthi family helpnews NattuVishesham DistrictNews