x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വ​ൻ​തി​രു​ത്തി പാ​ല​ത്തി​ന് സ​മീ​പം ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്

വെബ് ഡെസ്ക്
Published: November 27, 2026 04:16 AM IST | Updated: November 27, 2026 04:16 AM IST

ഫ​റോ​ക്ക് ക​രു​വ​ൻ​തി​രു​ത്തി പാ​ല​ത്തി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട ബ​സ്.

കോ​ഴി​ക്കോ​ട്: ഫ​റോ​ക്ക് ക​രു​വ​ൻ​തി​രു​ത്തി പാ​ല​ത്തി​ന് സ​മീ​പം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്. കൊ​ച്ചി-​കോ​ഴി​ക്കോ​ട് തീ​ര​ദേ​ശ പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​രു​വ​ൻ​തി​രു​ത്തി പാ​ല​ത്തി​ന​ടു​ത്താ​യാ​ണ് ബ​സു​ക​ൾ റോ​ഡി​ൽ നി​ർ​ത്തി​യി​ടു​ന്ന​ത് പ​തി​വാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ് പാ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള ബ​സ് പാ​ര്‍​ക്കിം​ഗ്. ഫ​റോ​ക്കി​നും ക​രു​വ​ൻ​തി​രു​ത്തി പാ​ല​ത്തി​നു​മി​ട​യി​ൽ സ​മീ​പ​കാ​ല​ങ്ങ​ളി​ലാ​യി വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഒ​മ്പ​തു​പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ പാ​യു​ന്ന പാ​ത​യു​ടെ പ​കു​തി​യും ക​വ​ർ​ന്നാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്.

രാ​ത്രി​യി​ൽ തെ​ക്കു​ഭാ​ഗ​ത്തു​നി​ന്ന്‌ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​ർ പാ​ല​മി​റ​ങ്ങു​മ്പോ​ഴാ​ണ് റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ബ​സ് കാ​ണു​ക. ഇ​തു​കാ​ര​ണം ദീ​ർ​ഘ​ദൂ​ര യാ​ത്രാ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ടു​ന്ന​ത്‌ പ​തി​വാ​ണ്. ബ​സു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തും ഇ​വി​ടെ ത​ന്നെ​യാ​ണ്.

പ​ക​ൽ​സ​മ​യ​ത്തും ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത​യേ​റു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​രോ​പി​ക്കു​ന്ന​ത്‌

Tags : parking NattuVishesham DistrictNews

Recent News

Corehub Up