x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി​ലൈ​നിൽ കെഎസ്ആർടിസി ബ​സ് ത​ട്ടി

വെബ് ഡെസ്ക്
Published: September 15, 2026 10:56 PM IST | Updated: September 15, 2026 10:56 PM IST

കെ.​എ​സ്ആ​ർ​ടി​സി ബ​സി​ൽ വൈ​ദ്യു​തി​ലൈ​ൻ ത​ട്ടി​യ നി​ല​യി​ൽ.

മൂ​ല​മ​റ്റം: കെ.​എ​സ്ആ​ർ​ടി​സി ബ​സി​ൽ വൈ​ദ്യു​തി​ലൈ​ൻ ത​ട്ടി വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. തൊ​ടു​പു​ഴ​നി​ന്നു ക​ട്ട​പ്പ​ന​യ്ക്കു പോ​യ ബ​സ് പു​ത്തേ​ടു​വ​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചെ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം. താ​ഴ്ന്നു​കി​ട​ന്ന ലൈ​നി​ൽ ത​ട്ടി വാ​ഹ​നം ഉ​ട​ക്കു​ക​യാ​യി​രു​ന്നു. അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ബ​സ് ത​ട​സ​മാ​യ​തോ​ടെ പി​റ​കേ വ​ന്ന വ​ണ്ടി​ക​ൾ​ക്കും പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ളി​ലെ​ല്ലാം വൈ​ദ്യു​തി​ലൈ​ൻ താ​ഴ്ന്നാ​ണ് നി​ൽ​ക്കു​ന്ന​ത് നി​ര​വ​ധി ത​വ​ണ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ബോ​ർ​ഡി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട​ങ്കി​ലും ബോ​ർ​ഡി​ന് ഇ​ക്കാ​ര്യ​ത്തി​ൽ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up