x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ര്‍​ഥാ​ട​ന യാ​ത്ര​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ജി​ല്ലാ ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍

വെബ് ഡെസ്ക്
Published: July 29, 2026 12:46 AM IST | Updated: July 29, 2026 12:46 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: രാ​മാ​യ​ണ​മാ​സം പ്ര​മാ​ണി​ച്ച് തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ നാ​ല​മ്പ​ല ദ​ര്‍​ശ​നം ഉ​ള്‍​പ്പ​ടെ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ ന​ട​ത്തു​ന്ന യാ​ത്ര​ക​ളു​ടെ ക​ല​ണ്ട​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ജി​ല്ലാ ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​ധാ​ന യാ​ത്ര​ക​ള്‍​ക്കൊ​പ്പം ആ​റ​ന്‍​മു​ള വ​ള്ള​സ​ദ്യ ഉ​ള്‍​പ്പെ​ടു​ന്ന പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര യാ​ത്ര​യും ഉ​ള്‍​പ്പെ​ടു​ന്നു.

തൃ​ശൂ​ര്‍ നാ​ല​മ്പ​ല​ങ്ങ​ളാ​യ തൃ​പ്ര​യാ​ര്‍, കൂ​ട​ല്‍ മാ​ണി​ക്യം, മൂ​ഴി​ക്കു​ളം, പാ​യ​മ്മ​ല്‍ എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന നാ​ല​മ്പ​ല തീ​ര്‍​ഥാ​ട​നം ഓ​ഗ​സ്റ്റ് 4, 7, 12, 14 എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും. രാ​ത്രി എ​ട്ടിന് തു​ട​ങ്ങി തൊ​ട്ട​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ മ​ട​ങ്ങി എ​ത്തു​ന്ന യാ​ത്ര​ക്ക് 1320 രൂ​പ​യാ​ണ് നി​ര​ക്ക്. ഓ​ഗ​സ്റ്റ് 1, 2, 6, 8, 9,15,1 6 എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന എ​റ​ണാ​കു​ളം നാ​ല​മ്പ​ല യാ​ത്ര​യി​ല്‍ മാ​മ​ല​ശേ​രി ശ്രീ​രാ​മ ക്ഷേ​ത്രം, മേ​ല്‍​മു​റി ഭ​ര​ത ക്ഷേ​ത്രം, മു​ള​ക്കു​ളം ശ്രീ ​ല​ക്ഷ്മ​ണ ക്ഷേ​ത്രം, മാ​മ​ല​ശേ​രി ശ​ത്രു​ഘ്ന ക്ഷേ​ത്രം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി. രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച് രാ​ത്രി ഒ​ന്‍​പ​തോ​ടെ മ​ട​ങ്ങി​യെ​ത്തു​ന്ന യാ​ത്ര​യ്ക്ക് 750 രൂ​പ​യാ​ണ് നി​ര​ക്ക്.

ആ​റ​ന്‍​മു​ള വ​ള്ള​സ​ദ്യ ഉ​ള്‍​പ്പെ​ടു​ന്ന പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര​ദ​ര്‍​ശ​നം ഓ​ഗ​സ്റ്റ് 1, 5,10,15,19,29 തീ​യ​തി​ക​ളി​ല്‍ ഉ​ണ്ടാ​കും. പ​ഞ്ച​പാ​ണ്ഡ​വ​രാ​ല്‍ പ്ര​തി​ഷ്ഠി​ത​മാ​യ അ​ഞ്ചു മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട യാ​ത്ര​യി​ല്‍ പ​ള്ളി​യോ​ട സേ​വാ സം​ഘം ഒ​രു​ക്കു​ന്ന വ​ള്ള​സ​ദ്യ ഉ​ള്‍​പ്പെ​ടെ 910 രൂ​പ​യാ​ണ് നി​ര​ക്ക്.
തീ​ര്‍​ഥാ​ട​ന യാ​ത്ര​ക​ള്‍​ക്ക് പു​റ​മേ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് റോ​സ്മ​ല യാ​ത്ര​യും, ര​ണ്ടി​ന് വാ​ഗ​മ​ണ്‍, പൊ​ന്‍​മു​ടി യാ​ത്ര​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് രണ്ടിന്‍റെ ​വാ​ഗ​മ​ണ്‍ യാ​ത്ര രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ഉ​ച്ച​ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ 1020 രൂ​പ​യാ​ണ് നി​ര​ക്ക്. പൊ​ന്‍​മു​ടി യാ​ത്ര 2, 16 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ഒ​ന്‍​പ​തോ​ടെ മ​ട​ങ്ങി​യെ​ത്തും. 650 രൂ​പ​യാ​ണ് നി​ര​ക്ക്. ഓ​ഗ​സ്റ്റ് 9, 15, 22 തീ​യ​തി​ക​ള്‍ മ​ല​രി​ക്ക​ല്‍ ആ​മ്പ​ല്‍ പാ​ടം, സ​യ​ന്‍​സ് സി​റ്റി, കൊ​ച്ച​രീ​ക്ക​ല്‍ ഗു​ഹ, അ​രീ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ര​ക്ക് 890 രൂ​പ. കാ​ന​ന യാ​ത്ര​യാ​യ ഗ​വി 3, 11, 26 തീ​യ​തി​ക​ളി​ല്‍ ഉ​ണ്ടാ​കും. 1750 രൂ​പ​യാ​ണ് നി​ര​ക്ക്.

ഓ​ഗ​സ്റ്റ് മാ​സ​ത്തെ ഗു​രു​വാ​യൂ​ര്‍ യാ​ത്ര അ​ഞ്ചി​ന് രാ​ത്രി എ​ട്ടി​ന് ആ​രം​ഭി​ക്കും. ഗു​രു​വാ​യൂ​ര്‍, മ​മ്മി​യൂ​ര്‍, ആ​ന​ക്കൊ​ട്ടി​ല്‍,വ​ട​ക്കും​നാ​ഥ ക്ഷേ​ത്രം, പാ​റ​മേ​ല്‍​ക്കാ​വ്, അ​മ്പ​ല​പ്പു​ഴ എ​ന്നീ ക്ഷേ​ത്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു ആ​റി​ന് രാ​ത്രി ഒ​ന്‍​പ​തോ​ടെ മ​ട​ങ്ങി​യെ​ത്തും. 1360 രൂ​പ​യാ​ണ് നി​ര​ക്ക്. ഓ​ഗ​സ്റ്റ് എട്ടിന് ​പു​ള്ളി​ക്കാ​നം കാ​ഴ്ച​ക​ള്‍, മൂ​ന്നാ​ര്‍ എ​ന്നി​ങ്ങ​നെ ര​ണ്ട് യാ​ത്ര​ക​ള്‍ ഉ​ണ്ടാ​കും. പുലർ ച്ചേ അഞ്ചിന് ​ആ​രം​ഭി​ച്ച് രാ​ത്രി 10ന് മ​ട​ങ്ങി എ​ത്തു​ന്ന പു​ള്ളി​ക്കാ​നം യാ​ത്ര​യി​ല്‍ മൂ​ല​മ​റ്റം, കാ​ഞ്ഞാ​ര്‍ , തേ​ക്കി​ന്‍ കാ​ട്, വെ​ള്ള​ച്ചാ​ട്ടം, സി​നി​മ റോ​ഡ്, പു​ള്ളി​ക്കാ​നം പ​ള്ളി എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും. 840 രൂ​പ​യാ​ണ് നി​ര​ക്ക്. ഇ​ല്ലി​ക്ക​ല്‍ ക​ല്ല്- ഇ​ല​വീ​ഴാപൂ​ഞ്ചി​റ യാ​ത്ര ഓ​ഗ​സ്റ്റ് 15 ന് ​സം​ഘ​ടി​പ്പി​ക്കും. 820 രൂ​പ​യാ​ണ് നി​ര​ക്ക്. ഓ​ണ​ക്കാ​ല യാ​ത്ര​ക​ള്‍ ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക്: 9188938523, 9995554409.

Tags : Budget Tourism NattuVishasham DistrictNews

Recent News

Corehub Up