x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​ക്ക​ര​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഗ്രാ​മ​വ​ണ്ടി സ​ര്‍​വീ​സ് തു​ട​ങ്ങും


Published: July 4, 2026 06:48 AM IST | Updated: July 4, 2026 06:48 AM IST

ചാ​ത്ത​ന്നൂ​ര്‍: ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഗ്രാ​മ വ​ണ്ടി സ​ര്‍​വീ​സ് തു​ട​ങ്ങും. വ​ര്‍​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ ക്ലേ​ശം കു​റ​യ്ക്കാ​ന്‍ ഗ്രാ​മ​വ​ണ്ടി സ​ഹാ​യി​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ള്‍, ജോ​ലി​ക്കാ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍, സ്‌​കൂ​ള്‍- കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മ​തി​യാ​യ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വം മൂ​ലം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

കെ​എ​സ്ആ​ര്‍​ടി​സി ഗ്രാ​മ​വ​ണ്ടി​ക​ള്‍ ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സാ​ണ്. അ​തി​നാ​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്രാ ആ​നു​കൂ​ല്യം ല​ഭി​ക്കും.

ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 17വാ​ര്‍​ഡു​ക​ളെ​യും സ്പ​ര്‍​ശി​ച്ച് പ​ാരി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന ജ​ന​കീ​യ സ​ര്‍​വീ​സ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ല​ക്ഷ്യം.

പ​ദ്ധ​തി​ക്കാ​യി ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍ എ​യ്ക്ക് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട് .

Tags : Local News Nattuvishesham Kollam

Recent News

Corehub Up