x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

­­­കെ​എ​സ്ആ​ര്‍​ടി​സി-സ്വ​കാ​ര്യ ബ​സ് ത​ര്‍​ക്കം രൂ​ക്ഷ​ം ത​ണ്ണി​ത്തോ​ട്ടി​ല്‍ പ്രി​യ​ദ​ര്‍​ശി​നി ബ​സ് ത​ട​ഞ്ഞു

വെബ് ഡെസ്ക്
Published: August 18, 2026 12:25 AM IST | Updated: August 18, 2026 12:25 AM IST

ത​ണ്ണി​ത്തോ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് ഉ​ട​മ ത​ന്‍റെ ബ​സു​ക​ൾ നി​ര​ത്തി പ്രി​യ​ദ​ർ​ശി​നി ബ​സ് ത​ട​യു​ന്നു.

കോ​ന്നി: കോ​ന്നി-​ത​ണ്ണി​ത്തോ​ട് റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി പു​തി​യ​താ​യി ആ​രം​ഭി​ച്ച പ്രി​യ​ദ​ര്‍​ശി​നി ബ​സ് സ​ര്‍​വീ​സു​ക​ള്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും ചേ​ര്‍​ന്ന് ത​ട​ഞ്ഞു. റോ​ഡി​ല്‍ ബ​സു​ക​ള്‍ കു​രു​ക്കി​യി​ട്ട് ത​ട​സം സൃ​ഷ്‌​ടി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് നേ​രി​യ സം​ഘ​ര്‍​ഷാ​വ​സ്ഥ​യും യാ​ത്രാ​ദു​രി​ത​വും ഉ​ണ്ടാ​യി.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച ര​ണ്ട് പ്രി​യ​ദ​ര്‍​ശി​നി ബ​സു​ക​ളാ​ണ് ത​ണ്ണി​ത്തോ​ട് ജം​ഗ്ഷ​നി​ല്‍ വെ​ച്ച് ത​ട​ഞ്ഞ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന ഈ ​റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. പു​തി​യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് തു​ട​ങ്ങി​യ​തോ​ടെ വ​ലി​യ വ​രു​മാ​ന​ന​ഷ്‌​ടം ഉ​ണ്ടാ​കു​മെ​ന്നും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ന് തൊ​ട്ടു​മു​ന്‍​പാ​യി ഓ​ടി യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നു​മാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​രോ​പ​ണം.

'ബ്ലൂ ​ഹി​ല്‍' എ​ന്ന സ്വ​കാ​ര്യ ബ​സ് നെ​റ്റ്‌​വ​ര്‍​ക്കി​ന്‍റെ ഉ​ട​മ ത​ന്‍റെ 16 ബ​സു​ക​ള്‍ ഒ​ന്നി​ച്ച് ജം​ഗ്ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​ട്ടാ​ണ് വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഇ​വ​ര്‍ നി​ര്‍​ത്തി​വെ​ക്കു​ക​യും ചെ​യ്തു. പു​തി​യ ബ​സു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പെ​ര്‍​മി​റ്റോ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ഇ​ല്ലെ​ന്നും സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ ആ​രോ​പി​ക്കു​ന്നു.

ബ​സ് ത​ട​ഞ്ഞ​ത​റി​ഞ്ഞ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് ത​ര്‍​ക്ക​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് തു​ട​രാ​നു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്.

പ്രി​യ​ദ​ർ​ശി​നി ബ​സ് ത​ട​ഞ്ഞതിൽ പ്രതിഷേധം

ത​ണ്ണി​ത്തോ​ട്: ത​ണ്ണി​ത്തോ​ട്ടി​ൽ പ്രി​യ​ദ​ർ​ശി​നി ബ​സ് ത​ട​ഞ്ഞ സം​ഭ​വം ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​രി​നോ​ടു​മു​ള്ള വെ​ല്ലു​വി​ളി. പ​ത്ത​നം​തി​ട്ട- ക​രി​മാ​ൻ​തോ​ട് റൂ​ട്ടി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന പ്ര​കാ​രം പു​തു​താ​യി ആ​രം​ഭി​ച്ച പ്രി​യ​ദ​ർ​ശി​നി - സ​ർ​വീ​സ് ത​ണ്ണി​ത്തോ​ട് മൂ​ഴി​യി​ൽ വ​ച്ച് അ​ട്ട​ച്ച​ക്ക​ൽ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​തും സ്വ​കാ​ര്യ ബ​സു​ക​ൾ കു​റു​കെ​യി​ട്ട് സ​ർ​വീ​സ് ത​ട​സ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

മ​ല​യോ​ര മേ​ഖ​ല​യാ​യ എ​ലി മു​ള്ളം​പ്ലാ​ക്ക​ൽ, ത​ണ്ണി​ത്തോ​ട്, തേ​ക്കു​തോ​ട്, ക​രി​മാ​ൻ​തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ത്രീ​ജ​ന​ങ്ങ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ , തൊ​ഴി​ലാ​ളി​ക​ൾ, മ​റ്റ് സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന പ്രീ​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​വാ​ൻ ന​ട​ത്തി​യ ശ്ര​മം ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​രി​നോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, സം​ഘ​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം എ​ന്നി​വ​ർ പ​റ​ഞ്ഞു.

ത​ണ്ണി​ത്തോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​മ്പ​ൻ​തോ​ട്ടി​ൽ നി​ന്നും തേ​ക്കു​തോ​ട് മൂ​ഴി​യി​ലേ​ക്ക് പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ക്കു​ട്ടി ചേ​ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. അ​മ്പി​ളി, അ​ജ​യ​ൻ​പി​ള്ള ആ​നി​ക്ക​നാ​ട്, ജോ​യി ചി​റ്റ​രു​വി​ക്ക​ൽ, ജോ​ൺ കി​ഴ​ക്കേ​തി​ൽ, ശ​രാ​ങ്ക​ൻ, സി​സി​ലി വ​ർ​ഗീ​സ്, തേ​ക്കു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Local News Nattuvishesham KSRTC Private Bus

Recent News

Corehub Up