x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്‌​ആ​ർ​ടി​സി സ​ര്‍​വീ​സ് സ​മ​യ​മാ​റ്റം: സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ളെ സ​ഹാ​യി​ക്കാ​നെ​ന്ന് ആ​ക്ഷേ​പം

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: July 28, 2026 02:46 AM IST | Updated: July 28, 2026 02:46 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കെ​എ​സ്‌​ആ​ർ​ടി​സി സ​ര്‍​വീ​സ് സ​മ​യ​മാ​റ്റം സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ളെ സ​ഹാ​യി​ക്കാ​നെ​ന്ന് ആ​ക്ഷേ​പം. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സ്വ​കാ​ര്യ റൂ​ട്ടു​ക​ളി​ൽ​നി​ന്ന്‌ ഏ​റ്റെ​ടു​ത്ത്‌ ഓ​ടു​ന്ന ടേ​ക്ക്‌ ഓ​വ​ർ സ​ർ​വീ​സി​ന്‍റെ സ​മ​യം മാ​റ്റി​യാ​ണ്‌ കെ​എ​സ്‌​ആ​ർ​ടി​സി സ്വ​കാ​ര്യ ബ​സ്‌ മു​ത​ലാ​ളി​മാ​ർ​ക്ക്‌ അ​നു​കൂ​ല നി​ല​പാ​ട്‌ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

കോ​ഴി​ക്കോ​ട്‌ – പാ​ല​ക്കാ​ട്‌ റൂ​ട്ടി​ൽ ഓ​ടു​ന്ന ടൗ​ണ്‍ ടു ​ടൗ​ണ്‍ ബ​സി​ന്‍റെ സ​മ​യ​ക്ര​മ​ത്തി​ലാ​ണ്‌ മാ​റ്റം വ​രു​ത്തി​യ​ത്‌. പു​ല​ർ​ച്ചെ 4.35ന്‌ ​കോ​ഴി​ക്കോ​ട്ടു​നി​ന്നും പാ​ല​ക്കാ​ട്‌ പോ​യി തി​രി​ച്ചെ​ത്തി പി​ന്നീ​ട്‌ മ​ഞ്ചേ​രി​യി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സ്‌ ന​ട​ത്തി​യി​രു​ന്ന സ​ർ​വീ​സി​ന്‍റെ സ​മ​ക്ര​മ​മാ​ണ്‌ മാ​റ്റി​യ​ത്‌.

പു​തി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച്‌ രാ​വി​ലെ 4.50നാ​ണ്‌ ബ​സ്‌ കോ​ഴി​ക്കോ​ടു​നി​ന്ന്‌ പു​റ​പ്പെ​ടു​ന്ന​ത്‌. 8.10ന്‌ ​പാ​ല​ക്കാ​ടെ​ത്തും. തി​രി​ച്ച്‌ 9.10ന്‌ ​പു​റ​പ്പെ​ട്ട്‌ 1.15ന്‌ ​കോ​ഴി​ക്കോ​ടെ​ത്തും. 2.10ന്‌ ​മ​ഞ്ചേ​രി​യി​ലേ​ക്ക്‌ പു​റ​പ്പെ​ടും. വൈ​കി​ട്ട്‌ 6.25ന്‌ ​കോ​ഴി​ക്കോ​ടെ​ത്തി സ​ർ​വീ​സ്‌ അ​വ​സാ​നി​പ്പി​ക്കും വി​ധ​ത്തി​ലാ​ണ്‌ സ​ർ​വീ​സ്‌ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്‌.

തി​രു​വ​ന​ന്ത​പു​രം ചീ​ഫ്‌ ഓ​ഫീ​സി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ ലാ​ഭ​ക​ര​മാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ന്‍റെ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​തെ​ന്ന്‌ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഒ​രു കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ്‌ ന​ട​ത്തു​മ്പോ​ൾ 60 രൂ​പ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന സ​ർ​വീ​സി​ന്‍റെ സ​മ​യം മാ​റ്റി​യ​ത്‌ ഇ​തേ റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ന്‌ വേ​ണ്ടി​യാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.‌‌‌

പ​ല റൂ​ട്ടു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള നീ​ക്കം ഒ​രു​വ​ശ​ത്ത്‌ ന​ട​ക്കു​ന്നു​ണ്ട്‌. ലാ​ഭ​ക​ര​മാ​യ ബ​സ്‌ സ​ർ​വീ​സി​ന്‍റെ സ​മ​യം മാ​റ്റു​ന്ന​തി​നെ​തി​രെ കെ​എ​സ്‌​ആ​ർ​ടി​ഇ​എ (സി​ഐ​ടി​യു) അ​സി. ട്രാ​ൻ​സ്‌​പോ​ർ​ട്ട്‌ ഓ​ഫീ​സ​ർ​ക്ക്‌ പ​രാ​തി ന​ൽ​കി. നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും യൂ​ണി​യ​ൻ മു​ന്ന​റി​യി​പ്പ്‌ ന​ൽ​കി.

Tags : Service Schedule NattuVishasham DistrictNews

Recent News

Corehub Up