x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീർഥാടകരെ വരവേറ്റ് കുടമാളൂർപള്ളി

വെബ് ഡെസ്ക്
Published: August 2, 2026 12:00 AM IST | Updated: August 2, 2026 12:00 AM IST

മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകുന്നു.

കു​ട​മാ​ളൂ​ർ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​ച്ചേ​ർ​ന്ന തീ​ർ​ഥാ​ട​ക സ​ഹ​സ്ര​ങ്ങ​ളെ അ​ൽ​ഫോ​ൻ​സാ ജ​ന്മ​ഗൃ​ഹ​വും കു​ട​മാ​ളൂ​ർ പ​ള്ളി​യും മാ​ന്നാ​നം ആ​ശ്ര​മ ദേ​വാ​ല​യ​വും വ​ര​വേ​റ്റു.

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.​ മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കും കു​ട​മാ​ളൂ​ർ പ​ള്ളി​യി​ൽ നേ​ർ​ച്ച ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​രു​ന്നു.

കു​ട​മാ​ളൂ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്രം ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ.​ഡോ. ജോ​യി ജോ​ർ​ജ് മം​ഗ​ല​ത്തി​ൽ, ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് കു​ട​മാ​ളൂ​ർ മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​ൾ ക​ള​രി​ക്ക​ൽ, അ​ൽ​ഫോ​ൻ​സാ ഭ​വ​ൻ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ എ​ലൈ​സ് മേ​രി എ​ഫ്സി​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ക​രെ വ​ര​വേ​റ്റു.​അ​സി​സ്റ്റന്‍റ് വി​കാ​രി​മാ​ർ, കൈ​ക്കാ​ര​ന്മാ​ർ, ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ, വാ​ർ​ഡ് ഭാ​ര​വാ​ഹി​ക​ൾ, കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​ർ, ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Kudamaloor

Recent News

Corehub Up