x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ജി​ല്ലാ​ത​ല ഓ​ണം വി​പ​ണ​ന മേ​ള


Published: August 19, 2026 12:31 AM IST | Updated: August 19, 2026 12:31 AM IST

കു​ടും​ബ​ശ്രീ ജി​ല്ലാ​ത​ല ഓ​ണം വി​പ​ണ​ന മേ​ള

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ​യും കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ഓ​ണം വി​പ​ണ​ന മേ​ള​ക്ക് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി.​എ​സ്. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. രേ​ഖ, എം.​എം. താ​ഹ, അ​ഡ്വ. സു​രേ​ഷ് കു​മാ​ർ, ആ​ർ.​എ​സ്. അ​നൂ​പ്, കെ.​എ​സ്. അ​രു​ൺ, എ​സ്. ഗി​രി​ജ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ ഉ​ല്പ​ന്ന​ങ്ങ​ളാ​ണ് ഓ​ണം വി​പ​ണ​ന മേ​ള​ക​ളി​ലൂ​ടെ വി​റ്റ​ഴി​ക്കു​ന്ന​ത്. അ​ച്ചാ​റു​ക​ൾ, എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ൾ, വെ​ളി​ച്ചെ​ണ്ണ, കോ​സ്മെ​റ്റി​ക്സ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, സോ​പ്പു​ക​ൾ, ലോ​ഷ​നു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ എ​ല്ലാം ഇ​വി​ടെ ല​ഭ്യ​മാ​ണ്.

Tags : Onam Sales NattuVishasham DistrictNews

Recent News

Corehub Up