x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ക​ന്പ​ള​നാ​ട്ടി ന​ടീ​ൽ ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 20, 2026 01:46 AM IST | Updated: August 20, 2026 01:46 AM IST

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ തൃ​ശി​ലേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ന്പ​ള​നാ​ട്ടി​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ബാ​ല​ൻ ഞാ​റ് ന​ട്ട് നി​ർ​വ​ഹി​ക്കു​ന്നു

ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ തി​രു​നെ​ല്ലി ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട​ൻ വ​യ​ലേ​ല​ക​ളി​ൽ ന​ടീ​ൽ ഉ​ത്സ​വ​മാ​യ ക​ന്പ​ള​നാ​ട്ടി തൃ​ശി​ലേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ സ​ന്പ​ന്ന​മാ​യ പാ​ര​ന്പ​ര്യം വി​ളി​ച്ചോ​തി ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും ക​ന്പ​ള​നാ​ട്ടി സ​ജീ​വ​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. വ​യ​നാ​ട്ടി​ലെ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ടി​യു​ടെ​യും ചീ​നി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ വ​യ​ലേ​ല​ക​ളി​ൽ നൃ​ത്ത​മാ​ടി ഞാ​റ് ന​ടു​ന്ന​താ​ണ് ക​ന്പ​ള​നാ​ട്ടി.

കാ​ർ​ഷി​ക പാ​ര​ന്പ​ര്യ​വും ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ കൃ​ഷി​യ​റി​വു​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നും പു​തു​ത​ല​മു​റ​യ്ക്ക് അ​വ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ന്പ​ല​വ​യ​ൽ കാ​ർ​ഷി​ക കോ​ള​ജി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ക​ന്പ​ള​നാ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് ന​ൽ​കു​ന്ന ശ്ര​മ​ശ​ക്തി സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ തി​രു​നെ​ല്ലി സ്വ​ദേ​ശി കെ.​എ​സ്. ശ്രി​നോ​ജി​നെ​യും മി​ക​ച്ച ജെ​എ​ൽ​ജി​ക​ളെ​യും മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ബാ​ല​ൻ ഞാ​റ് ന​ട്ടു​കൊ​ണ്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് അം​ഗം വ​സ​ന്ത​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​ജ​നി, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. സെ​ലീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Kudumbashree District Mission Kanpalanatti

Recent News

Corehub Up