കോംഫിയെസ്റ്റ 2K26 ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് മാനേജിംഗ് ഡയറക്ടർ തങ്കച്ചൻ മാതാളിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: അൽഫോൻസ കോളജിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ് ഡേ "കോംഫിയെസ്റ്റ 2K26' എന്ന പേരിൽ സംഘടിപ്പിച്ചു.
ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് മാനേജിംഗ് ഡയറക്ടർ തങ്കച്ചൻ മാതാളിക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. ആന്റണി ജോർജ് കാരിക്കുന്നേൽ അധ്യക്ഷനായി. ചടങ്ങിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ഷിജു ഏലിയാസ്, കൊമേഴ്സ് വിഭാഗം മേധാവി സാനി തോമസ്, മുഹമ്മദ് അൻസൽ, മുഹമ്മദ് ജാസിം, അഷ്ന ജോഷി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Tags : Nattuvishesham Local News Comfiesta