കൂരാച്ചുണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വായനാ ചലഞ്ച് പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്യുന്നു.
കൂരാച്ചുണ്ട്: ദേശീയ വായനാദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് കുടുംബശ്രീ ആരംഭിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന "വായനാ ചലഞ്ച്: റീഡ് ആൻഡ് ഗ്രോ' പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ സുനിത ജോബ് അധ്യക്ഷത വഹിച്ചു. ജവഹർ മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി ജോർജ് ചിരട്ടവയലിൽ മുഖ്യാതിഥിയായി. ജവഹർ മെമോറിയൽ ലൈബ്രറിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ സമീറ കരിങ്കപ്പാറ, കമ്മ്യൂണിറ്റി കൗൺസിലർ പി.സി. നിമ്മി,
മെമ്പർമാരായ അനിത ജോൺസൺ, ഉഷ രവീന്ദ്രൻ, ലൈബ്രേറിയൻ ലീലാമ്മ പുത്തേട്ടുപടവിൽ എന്നിവർ പ്രസംഗിച്ചു.സിഡിഎസ് മെമ്പർമാരായ സിനി മനോജ്, കെ.എസ്. ശ്രുതി, ലീല ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kozhikode