x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് കു​ള​ത്തൂ​ര്‍ യു​വ​ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ


Published: June 29, 2026 07:03 AM IST | Updated: June 29, 2026 07:03 AM IST

സം​യോ​ജി​ത പ​ച്ച​ക്ക​റി, പു​ഷ്പ കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി കു​ള​ത്തൂ​രി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​സ്. ഉ​ഷാ​കു​മാ​രി തൈ ​ന​ടീ​ല്‍ ക​ര്‍​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന

നെ​യ്യാ​റ്റി​ന്‍​ക​ര : കു​ള​ത്തൂ​ര്‍ ഗ്രാ​മ​ത്തി​നാ​കെ​യും ഇ​ക്കു​റി ഓ​ണ​ത്തി​ന് പ​ച്ച​ക്ക​റി​യു​ടെ​യും പൂ​ക്ക​ളു​ടെ​യും കാ​ര്യ​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത സ​മ്മാ​നി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഒ​രു കൂ​ട്ടം യു​വ​ക​ര്‍​ഷ​ക​ര്‍. ഒ​രു ത​ടം, മൂ​ന്നു വി​ള​വ് എ​ന്ന വ്യ​ത്യ​സ്ത ആ​ശ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മ​ണ്ണി​നെ​യും കൃ​ഷി​യെ​യും നെ​ഞ്ചോ​ട് ചേ​ര്‍​ക്കു​ന്ന ഈ ​സു​മ​ന​സു​ക​ളു​ടെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ ടെ​യു​ള്ള അ​ധ്വാ​നം.

കു​ള​ത്തൂ​ര്‍ കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ഓ​ണം ഹ​രി​താ​ഭ​മാ​ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്ന​ര ഏ​ക്ക​ര്‍ സം​യോ​ജി​ത കൃ​ഷി​യി​ട​ത്തി​ല്‍ സി​ല്‍​വ​ര്‍- ബ്ലാ​ക്ക് മ​ള്‍​ച്ചിം​ഗ് ഷീ​റ്റ് വി​രി​ച്ച ത​ട​ങ്ങ​ളി​ല്‍ ചീ​ര​യും വെ​ള്ള​രി​യും ജ​മ​ന്തി​യും ന​ട്ടാ​ണ് പ​രീ​ക്ഷ​ണം. ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ന്‍, ഫെ​ര്‍​ട്ടി​ഗേ​ഷ​ന്‍ എ​ന്നി​വ കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കും. വെ​ള്ള​രി വി​ള​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ജ​മ​ന്തി പു​ഷ്പി​ച്ചു​തു​ട​ങ്ങും.

ഒ​രേ ത​ട​ത്തി​ല്‍നി​ന്ന് ചീ​ര​യും വെ​ള്ള​രി​യും ജ​മ​ന്തി​യും വി​ജ​യ​ക​ര​മാ​യി വി​ള​വെ​ടു​ക്കാ​നാ​കു​മെ​ന്നു സി​ജു​വും കൂ​ട്ട​രും ചൂ​ണ്ടി​ക്കാ​ട്ടി. 30 ദി​വ​സ​മാ​കു​ന്പോ​ള്‍ ചീ​ര​യു​ടെ​യും 45 ദി​വ​സ​മാ​കു​ന്പോ​ള്‍ വെ​ള്ള​രി​യു​ടെ​യും 60 ദി​വ​സ​മാ​കു​ന്പോ​ള്‍ ജ​മ​ന്തി​യു​ടെ വി​ള​വെ​ടു​പ്പ് സാ​ധ്യ​മാ​കും. സ്ഥ​ല​പ​രി​മി​തി​യു​ള്ള ക​ര്‍​ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​കൃ​ഷി​രീ​തി ആ​ശ്ര​യി​ക്കാ​വു​ന്ന​താ​ണെ​ന്നും ഈ ​യു​വ​ക​ര്‍​ഷ​ക സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ നി​ല കൊ​ള്ളു​ന്ന​വ​രും താ​ത്പ​ര്യ​മു​ള്ള​വ​രും ആ​ത്മാ​ര്‍​ഥ​മാ​യി പ​രി​ശ്ര​മി​ച്ചാ​ല്‍ വ​രു​ത​ല​മു​റ​ക​ള്‍​ക്കാ​യെ​ങ്കി​ലും വി​ഷ​ര​ഹി​ത ഭ​ക്ഷ​ണം എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നാ​കു​മെ​ന്നും ഇ​വ​ര്‍ വി​ശ്വ​സി​ക്കു​ന്നു. കു​ള​ത്തൂ​രി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ സം​യോ​ജി​ത പ​ച്ച​ക്ക​റി- പു​ഷ്പ​കൃ​ഷി തൈ ​ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി നി​ര്‍​വ​ഹി​ച്ചു. കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍ ജി​നേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ജ​ന​പ്ര​തി​നി​ധി​ക​ളും കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ര്‍​ഷ​ക​രും നാ​ട്ടു​കാ​രും ഈ ​ഹ​രി​ത​സം​രം​ഭ​ത്തി​ല്‍ പ​ങ്കു ചേ​ര്‍​ന്നു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up