x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റ് റാ​ന്നി പ്ര​വാ​സി സം​ഘം ഓ​ണ​സ​ദ്യ ഒ​രു​ക്കി

വെബ് ഡെസ്ക്
Published: August 27, 2026 11:41 PM IST | Updated: August 27, 2026 11:41 PM IST

ഓ​ണ​സ​ദ്യ കി​റ്റ് വിതരണം രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

റാ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കു​വൈ​റ്റി​ലെ റാ​ന്നി പ്ര​വാ​സി സം​ഘം സ്നേ​ഹ​പൂ​ര്‍​വം ഓ​ണ സ​ദ്യ ഒ​രു​ക്കി. പാ​യ​സ​വും വാ​ഴ ഇ​ല​യും എ​ല്ലാ വി​ഭ​വ​ങ്ങ​ളും അ​ട​ങ്ങി​യ ഓ​ണ​സ​ദ്യ പ്ര​ത്യേ​ക കി​റ്റു​ക​ളാ​ക്കി​യാ​ണ് ന​ൽ​കി​യ​ത്. മു​ൻ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജൂ​ലി സാ​ബു ഓ​ലി​ക്ക​ലി​നു കി​റ്റ് കൈ​മാ​റി വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റാ​ന്നി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ ഷി​ബു തു​ണ്ട​ത്തി​ൽ, ജി​ജി ചാ​ലു​പ​റ​മ്പി​ൽ, എം. ​വി. സൈ​മ​ൺ,ഷി​നോ കു​റ്റി​യി​ൽ, റ്റി​ബി മാ​ത്യു, സ​ന്ദീ​പ് പു​ളി​ക്ക​ൽ , സാ​ബു ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up