ടിപ്പര്‍ലോറി ഫോര്‍ട്ട് പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോള്‍.
പേരൂര്‍ക്കട: അനധികൃതമായി നിലംനികത്തലില് ഏര്‍പ്പെട്ടിരുന്ന ടിപ്പര്‍ലോറിയും ജെസിബിയും ഫോര്‍ട്ട് സിഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. പോലീസിനെക്കണ്ട് ഡ്രൈവര്‍ വാഹനത്തില്‍നിന്നു ചാടി രക്ഷപ്പെട്ടു.
പോലീസ് ക്രെയിനിന്റെ സഹായത്തോടെ രണ്ടുവാഹനങ്ങളും ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ആറ്റുകാല്‍ ഭാഗത്തുള്ള വയലുകള്‍ നികത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസ് അവിടേക്കു തിരിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നു മണ്ണു കൊണ്ടുവന്നു നിലംനികത്തുകയായിരുന്നു അപ്പോള്‍. പോലീസ് എത്തിയപ്പോഴാണ് ഡ്രൈവര്‍മാര്‍ ഇറങ്ങിയോടിയത്.
തുടര്‍ന്ന് ക്രെയിനിന്റെ സഹായത്തോടെ വാഹനങ്ങള്‍ പോലീസ് എത്തിച്ചു. ഒരാഴ്ച മുമ്പും ആറ്റുകാല്‍ ഭാഗത്തു നിലംനികത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് പരിശോധന നടത്തി വാഹനം പിടികൂടിയിരുന്നു. മണ്ണ് -മണല്‍ മാഫിയകള്‍ക്കെതിരേ ശക്തമായ നടപടികള്‍ തുടരുമെന്നു പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത ടിപ്പര്‍ലോറി കോടതിയില്‍ ഹാജരാക്കുമെന്നു ഫോര്‍ട്ട് പോലീസ് അറിയിച്ചു.