x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഡ്‌​സ് പ്യുവ​ര്‍ പ്രോ​ഡ​ക്ട്‌​സ് ലോ​ഞ്ചിം​ഗും സി​ഗ്നേ​ച്ച​ര്‍ ഷോ​പ്പ് ഉ​ദ്ഘാ​ട​ന​വും ര​ണ്ടി​ന്

വെബ് ഡെസ്ക്
Published: October 1, 2026 12:06 AM IST | Updated: October 1, 2026 12:06 AM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: കാ​ഡ്‌​സ് പ്യൂ​വ​ര്‍ പ്രോ​ഡ​ക്ട്‌​സ് ലോ​ഞ്ചിം​ഗും സി​ഗ്നേ​ച്ച​ര്‍ ഷോ​പ്പ് ഉ​ദ്ഘാ​ട​ന​വും പു​ഷ്പ​മേ​ള​യും ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ തൊ​ടു​പു​ഴ​യി​ല്‍ ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ര​ജ​ത​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച 250 സ്വ​ദേ​ശി മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ ഇ​റ​ക്കു​മെ​ന്ന് കാ​ഡ്‌​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, ധാ​ന്യ​ങ്ങ​ള്‍, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യി വി​പ​ണി​യി​ല്‍ ഇ​റ​ക്കു​ന്ന​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ള്‍​ക്ക് ഡീ-​ഹൈ​ഡ്രേ​റ്റ് ചെ​യ്ത് നാ​ട​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 50 ല​ക്ഷം മു​ത​ല്‍​മു​ട​ക്കു​ള്ള യൂ​ണി​റ്റി​ന്‍റെ പ്ര​തി​ദി​ന ഉ​ത്പാ​ദ​ന​ശേ​ഷി 300 കി​ലോ​യാ​ണ്.

ട്രേ​ഡ് മാ​ര്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​നോ​ടെ​യാ​ണ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന് കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും പ്ര​സം​ഗം, ദേ​ശ​ഭ​ക്തി​ഗാ​നം, ക്വി​സ് എ​ന്നീ​മ​ല്‍​സ​ര​ങ്ങ​ള്‍ ന​ട​ത്തും.

തൊ​ടു​പു​ഴ എ​ഇ​ഒ ജോ​സ​ഫ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 11.30നു ​ഇ​വ​യു​ടെ ലോ​ഞ്ചിം​ഗ് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കും. ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജൈ​വ​ശ്രീ അ​വാ​ര്‍​ഡ് നേ​ടി​യ സി​ബി​ന്‍ വ​ര്‍​ഗീ​സി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. 12.05ന് ​ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി കാ​ഡ്‌​സ് സി​ഗ്നേ​ച്ച​ര്‍ ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ഷ​ണ​ല്‍ എ​ഫ്പി​സി ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് കു​ള​ങ്ങ​ര ആ​ദ്യ​വി​ല്‍​പ്പ​ന നി​ര്‍​വ​ഹി​ക്കും.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ദീ​പ​ക്, സി​ഗ്നേ​ച്ച​ര്‍ ഷോ​പ്പു​ക​ളു​ടെ ഫ്രാ​ഞ്ചൈ​സി സ്ഥ​ല നി​ര്‍​ണ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും. ന​ബാ​ര്‍​ഡ് ഡി​ഡി​എം എം.​അ​രു​ണ്‍ ഓ​ണ്‍​ലൈ​ന്‍ സ്‌​റ്റോ​ര്‍ ലോ​ഞ്ചിം​ഗ് നി​ര്‍​വ​ഹി​ക്കും. കാ​ഞ്ഞി​ര​പ്പി​ള്ളി അ​മ​ല്‍​ജ്യോ​തി കോ​ള​ജും കാ​ഡ്‌​സും ത​മ്മി​ലു​ള്ള മൂ​ല്യ​വ​ര്‍​ധി​ത സാ​ങ്കേ​തി​ക വി​ദ്യ ധാ​ര​ണാ​പ​ത്രം കൈ​മാ​റ​ല്‍ പ്ര​ഫ. സ​ണ്ണി​ച്ച​ന്‍ വി. ​ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് റീ ​ഹൈ​ഡ്രേ​റ്റ​ഡ് ഡ്ര​യ​ര്‍ ഡെ​മോ ന​ട​ക്കും. കൗ​ണ്‍​സി​ല​ര്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്, സു​രേ​ഷ് ബാ​ബു, അ​ഡ്വ. ആ​ല്‍​ബ​ര്‍​ട്ട് ജോ​സ്, പി.​ടി. അ​ശ്വി​ന്‍, ജോ​ബി ചെ​റി​യാ​ന്‍, കെ.​സി. ത​ങ്ക​ച്ച​ന്‍, എ​ന്‍.​ജെ. മാ​മ​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നു ​വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​ന് പു​ഷ്പ​മേ​ള​യു​ടെ ഉ​ദ​ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ നി​ര്‍​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സി​ല്‍ സ​പ്ലൈ​കോ ബ​സാ​റി​ന് എ​തി​ര്‍​വ​ശ​ത്താ​ണ് പു​ഷ്പ​മേ​ള ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മേ​ള ഒ​ക്ടോ​ബ​ര്‍ 31നു ​അ​വ​സാ​നി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ട്ര​ഷ​റ​ര്‍ സ​ജി മാ​ത്യു, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ വി.​പി. ജോ​ര്‍​ജ്, വി.​പി. സു​കു​മാ​ര​ന്‍, ജി​ജി മാ​ത്യു, കെ.​എം. മ​ത്ത​ച്ച​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up