ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം
കൊല്ലം: കൈതക്കോട് മാര്‍ ബസേലിയോസ് പബ്ലിക് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് തുടക്കമായി.
സ്കൂള്‍ ഡയറക്ടര്‍ ഫാ. ജോഷ്വാ തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പവിത്രേശ്വരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘കൂടെ' പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയിലെ അംഗവും കൈതക്കോട് സ്വദേശിയുമായ സുനില്‍ കുമാര്‍ (മാനേജിംഗ് ഡയറക്ടര്‍, അല്‍-റാസന്‍ ഇന്റര്‍നാഷണല്‍ എല്‍എല്‍സി) പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ബീന വര്‍ഗീസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഹെഡ് ബോയിക്കും ഹെഡ് ഗേളിനും പത്രം കൈമാറി പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചു.
സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ദീപിക ദിനപത്രം ലഭ്യമാക്കുന്നതിനായി സുനില്‍ കുമാര്‍ ഈ സ്പോണ്‍സര്‍ഷിപ്പ് തുക സ്കൂള്‍ പ്രിന്‍സിപ്പലും ‘കൂടെ' സംഘടനയിലെ അംഗവുമായ ബീന വര്‍ഗീസിന് ചടങ്ങില്‍ കൈമാറി. പിടിഎ പ്രസിഡന്റ് ഋക്ഷസ് നാഥ് ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ മുഖ്യാതിഥിയെ ആദരിക്കുകയും വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ദീപിക കോ-ഓര്‍ഡിനേറ്റര്‍ അര്‍ച്ചന ആര്. സുരേഷ് ചടങ്ങില്‍ പങ്കെടുത്തു.
Tags : Deepika Nammude Bhasha NattuVishasham DistrictNews