എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ച്
പത്തനംതിട്ട: 24 വര്‍ഷം എംഎല്‍എയായി പ്രവര്‍ത്തിച്ച തന്റേതടക്കം 13 കോടി ജനങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റി അവരുടെ വോട്ടവകാശം നിഷേധിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനു സ്ഥാനത്തു തുടരാന്‍ യാതൊരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
14 കാര്യങ്ങളില്‍ വിയോജിപ്പുകള്‍ മുന്നോട്ടുവെച്ചിട്ടും അംഗീകരിക്കാതെഏകപക്ഷീയമായ തീരുമാനങ്ങളുമായി മുന്നോട്ടുപോയ ഗ്യാനേഷ് കുമാര്‍ രാജ്യത്തിന് അപകടമാണെന്ന് മാത്യു ടി. തോമസ് പറഞ്ഞു.
യോഗത്തില്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു, എല്‍ഡി എഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, കെ.പി. ഉദയഭാനു, ചിറ്റയം ഗോപകുമാര്‍, അരുണ്‍ മണ്ണടി ചെറിയാന് ജോര്‍ജ് തമ്പു, പി.പി. ജോര്‍ജുകുട്ടി, രാജു നെടുവംപുറം, ഷാഹുല്‍ ഹമീദ്, മാത്തൂര്‍ സുരേഷ്, നിസാര്‍ നൂര്‍ മഹല്‍, എം.വി. സഞ്ജു, സുമേഷ് ഐശ്വര്യ, എ. പി. ജയന് അന്‍സില്‍ കോമാട്ട്, ബിജോ പി. മാത്യു, രാജന് എം. ഇപ്പന്, ഓമല്ലൂര്‍ ശങ്കരന്,
അലക്സ് മണപ്പുറം, സോമന് പാമ്പായിക്കോട് സനല്‍കുമാര്‍, കെ. ഐ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.