തളിപ്പറമ്പ്: എൽഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം സ്ഥാനാർഥി പി.കെ. ശ്യാമളയുടെ പ്രകടനപത്രിക സിനിമാതാരം അഭിനന്ദിന് നൽകി സിപിഎം നേതാവ് പി. ജയരാജൻ പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കളായ കെ. സന്തോഷ്, എൻ. അനിൽകുമാർ, പി.മു കുന്ദൻ, ഹരികൃഷ്ണൻ, പി.കെ. മുജീബ് റഹ്മാൻ, ജയിംസ് അനിൽ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham LDF releases manifesto