x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ൾ ശേ​ഷി​പ്പി​ച്ച് പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ന് ഇ​ന്ന് ഏ​ഴാ​ണ്ട്

സി.​കെ. ച​ന്ദ്ര​ൻ
Published: August 8, 2026 03:57 AM IST | Updated: August 8, 2026 03:57 AM IST

പു​ത്തു​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് മേ​പ്പാ​ടി പൂ​ത്ത​കൊ​ല്ലി​യി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ൾ.

മേ​പ്പാ​ടി: 17 പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച പു​ത്തു​മ​ല ഉ​രു​ൾ ദു​ര​ന്തം ന​ട​ന്നി​ട്ട് ഇ​ന്ന് ഏ​ഴ് വ​ർ​ഷം തി​ക​ഞ്ഞു. പു​ത്തു​മ​ല പ​ച്ച​ക്കാ​ട് ആ​യി​രു​ന്നു ഉ​രു​ൾ പൊ​ട്ട​ലി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. 12 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടു കി​ട്ടി​യെ​ങ്കി​ലും അ​ഞ്ചു പേ​ർ ഇ​ന്നും കാ​ണാ​മ​റ​യ​ത്താ​ണ്. നി​ര​വ​ധി പേ​രു​ടെ വ​സ്തു​വ​ക​ക​ളും ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​മാ​യി.
രാ​ജ്യ​ത്തി​ന്‍റെ​യാ​കെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ദു​ര​ന്ത​ത്തി​ന് ശേ​ഷം സ​ർ​ക്കാ​രും പ​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ദു​ര​ന്ത​ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ രം​ഗ​ത്തു വ​ന്നു. മേ​പ്പാ​ടി പൂ​ത്ത​കൊ​ല്ലി മു​ക്കി​ൽ​പ്പീ​ടി​ക​യി​ൽ ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ സ​ർ​ക്കാ​ർ 58 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി. മേ​പ്പാ​ടി പ​രി​സ​ര​ങ്ങ​ളി​ലാ​യി വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും ഇ​പ്പോ​ഴും പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

സ​ർ​ക്കാ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്നു എ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു. ടൗ​ണ്‍​ഷി​പ്പ് നി​ർ​മി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​ഞ്ഞ​തെ​ങ്കി​ലും അ​ക്കാ​ര്യ​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ല.

പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​യ്ക്കാ​യി സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. പു​ത്തു​മ​ല ദു​ര​ന്ത​ത്തി​നു ശേ​ഷം 2020 ഓ​ഗ​സ്റ്റ് ഏ​ഴി​ന് മു​ണ്ട​ക്കൈ​യി​ലും 2024 ജൂ​ലൈ 30ന് ​പു​ഞ്ചി​രി​മ​ട്ട​ത്തും വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. 2024ലെ ​ഉ​രു​ൾ​പൊ​ട്ട​ൽ രാ​ജ്യം ക​ണ്ട വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. 298 മ​നു​ഷ്യ ജീ​വ​ൻ ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

2026 ജൂ​ലൈ ഏ​ഴി​ന് മീ​നാ​ക്ഷി തു​ര​ങ്ക​പാ​ത നി​ർ​മാ​ണ സ്ഥ​ല​ത്ത് എ​ട്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മ​ണ്ണി​ടി​ച്ചി​ലാ​ണ് ഒ​ടു​വി​ല​ത്തേ​ത്.

Tags : Local News Nattuvishesham seventh anniversary Puthumala disaster

Recent News

Corehub Up