പ്രതീകാത്മക ചിത്രം
ചിന്നക്കനാൽ: സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ മേയാൻ വിട്ട പശുവിനെ പുലി കടിച്ചുകൊന്നു.
പാപ്പാത്തിച്ചോല സ്വദേശി സഹായരാജിന്റെ കറവയുള്ള നാലു വയസ് പ്രായമുള്ള പശുവിനെയാണ് പുലി പിടിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. മേഖലയിൽ മാസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ട്. ജനവാസ മേഖലയ്ക്കു സമീപത്തായാണ് ഇന്നലെ പശുവിനെ പുലി ആക്രമിച്ചത്. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : District News Nattuvishesham Leopard cow Papathichola