മുരിങ്ങൂർ ഡിവൈൻ കൂട്ടായ്മ രജതജൂബിലി ആഘോഷം ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുന്നു.
മുരിങ്ങൂർ: ജീവിതത്തിൽ നല്ല ആ നന്ദം അനുഭവിക്കാൻ ദൈവസ്നേഹം നിറഞ്ഞവരാകണമെന്നും ദൈവസ്നേഹം നിറയുമ്പോൾ നല്ല അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്നും ബിഷപ് മാർ പോളി കണ്ണൂക്കാടൻ. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡിവൈൻ കൂട്ടായ്മയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു നായ്ക്കംപറമ്പിലിനെ ബിഷപ് പൊന്നാട അണിയിച്ച് ആദരിച്ചു. ഉപരാഷ്ടപതി സി.പി. രാധാകൃഷ്ണൻ ഡിവൈൻ ധ്യാനകേന്ദ്രത്തിനു നൽകിയ മെമന്റോ ബിഷപ് വൈദികർക്കു കൈമാറി.
വിൻസൻഷ്യൻ സഭ ജനറാൾ ഫാ. പോൾ പുതുവ, പ്രൊവിൻഷ്യൽ ഫാ. അലക്സ് ചാലങ്ങാടി, സുപ്പീരിയർ ഫാ. വർഗീസ് പാറപ്പുറം, ഫാ. ജോർജ് പനയ്ക്കൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. മാത്യു തടത്തിൽ, ഫാ. ഷിജൊ നെറ്റിയാങ്കൽ എന്നിവർ പ്രസംഗിച്ചു.